Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightയൂത്ത് കോൺഗ്രസ്‌...

യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ ഡി.ടി.ഒ യെ ഉപരോധിച്ചു

text_fields
bookmark_border
യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ ഡി.ടി.ഒ യെ ഉപരോധിച്ചു
cancel
നെടുമങ്ങാട്: നെടുമങ്ങാട് ട്രാൻസ്പോർട്ട് ഡിപ്പോയിൽനിന്ന് മലയോരമേഖലകളിലേക്കുള്ള വിവിധ സർവിസുകൾ വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നെടുമങ്ങാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നെടുമങ്ങാട് ഡി.ടി.ഒയെ ഉപരോധിച്ചു. യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ല വൈസ് പ്രസിഡന്റ്‌ ഹാഷിം റഷീദ് ഉദ്ഘാടനം ചെയ്തു. ഉപരോധ സമരത്തിന് യൂത്ത് കോൺഗ്രസ് നെടുമങ്ങാട് മണ്ഡലം പ്രസിഡന്റ് താഹിർ നെടുമങ്ങാട് നേതൃത്വം നൽകി. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻറ് സജാദ് മന്നൂർക്കോണം, അനീഷ്, ഷാഹിം, സനകൻ, രഞ്ജിത്ത് തുടങ്ങിയവർ സംസാരിച്ചു. എത്രയും വേഗം സർവിസുകൾ പുനരാരംഭിക്കുമെന്നും വിദ്യാർഥികൾക്കുള്ള യാത്രാക്ലേശം പരിഹരിക്കുമെന്നും ഡി.ടി.ഒ അറിയിച്ചതിനെ തുടർന്ന് ഉപരോധസമരം അവസാനിപ്പിച്ചു. ഫോട്ടോ : യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ നെടുമങ്ങാട് കെ.എസ്.ആർ.ടി.സി ഡി.ടി.ഒയെ ഉപരോധിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story