Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Feb 2022 5:36 AM IST Updated On
date_range 25 Feb 2022 5:36 AM ISTഅഷറഫ് താമരശ്ശേരിക്ക് നിംസിൽ ആദരം
text_fieldsbookmark_border
തിരുവനന്തപുരം: പ്രമുഖ ജീവകാരുണ്യപ്രവർത്തകൻ അഷറഫ് താമരശ്ശേരിക്ക് നിംസ് മെഡിസിറ്റിയിൽ സ്വീകരണം നൽകി. പ്രവാസി കോൺഗ്രസും നിംസ് മെഡിസിറ്റിയും സംയുക്തമായി നൽകിയ സ്വീകരണം മുൻ നിയമസഭ സ്പീക്കറും മന്ത്രിയുമായ എം. വിജയകുമാർ ഉദ്ഘാടനം ചെയ്തു. നെയ്യാറ്റിൻകര നഗരസഭ ചെയർമാൻ പി.കെ. രാജ്‌മോഹൻ അധ്യക്ഷത വഹിച്ചു. നിംസ് മാനേജിങ് ഡയറക്ടർ എം.എസ്. ഫൈസൽ ഖാൻ ആമുഖ പ്രഭാഷണം നടത്തി. പന്ന്യൻ രവീന്ദ്രൻ അഷറഫ് താമരശ്ശേരിക്ക് ഉപഹാരം സമ്മാനിച്ചു. അഷറഫ് താമരശ്ശേരി സംഭാവന ചെയ്ത മൊബൈൽ മോർച്ചറി നിംസ് മെഡിസിറ്റിക്ക് വി.എസ്. ശിവകുമാർ കൈമാറി. നിർധന രോഗികൾക്ക് ധനസഹായം വി.വി. രാജേഷ് നിർവഹിച്ചു. നെയ്യാറ്റിൻകര പൗരാവലി പ്രമുഖരും നിംസിലെ ജീവനക്കാരും അഷറഫ് താമരശ്ശേരിയെ പൊന്നാട അണിയിച്ചു. പ്രവാസി കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ദിനേശ് ചന്ദന, ജനറൽ സെക്രട്ടറി അയ്യൂബ് ഖാൻ, നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ് ഫ്രാങ്ക്‌ളിൻ, എസ്.കെ. ജയകുമാർ, സോമശേഖരൻ നായർ, നിയാസ് യുസഫ്, നഗരസഭ കൗൺസിലർ മഞ്ചത്തല സുരേഷ്, കൗൺസിലർ മഹേഷ്, ചാന്ദ്നി, നിംസ് മെഡിസിറ്റി ജനറൽ മാനേജർ ഡോ. കെ.എ. സജു തുടങ്ങിയവർ പങ്കെടുത്തു. NIMS ചിത്രം: അഷറഫ് താമരശ്ശേരിക്ക് നിംസ് മെഡിസിറ്റിയിൽ പ്രവാസി കോൺഗ്രസും നിംസ് മെഡിസിറ്റിയും സംയുക്തമായി സംഘടിപ്പിച്ച ആദരിക്കൽ ചടങ്ങിൽ മുൻ മുൻ എം.പി പന്ന്യൻ രവീന്ദ്രൻ പുരസ്‌കാരം നൽകുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story