Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_right...

മത്സ്യത്തൊഴിലാളികൾക്ക് സ്ഥിരം താമസസൗകര്യം ഒരുക്കണം -മനുഷ്യാവകാശ കമീഷൻ

text_fields
bookmark_border
തിരുവനന്തപുരം: 2020 ലെ ടൗട്ടേ ചുഴലിക്കാറ്റിൽ വീടുകൾ നഷ്ടപ്പെട്ട് സൻെറ്​ റോക്സ് സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന 43 മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് സ്ഥിരം താമസസൗകര്യം ഒരുക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. അതുവരെ സൗകര്യപ്രദമായ രീതിയിൽ താൽക്കാലിക താമസസൗകര്യം ഉറപ്പാക്കണമെന്നും കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്​ പറഞ്ഞു. സ്കൂൾ തുറന്നതിനാൽ മത്സ്യത്തൊഴിലാളി കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കേണ്ട സാഹചര്യം വന്നതായി ജില്ല കലക്ടറുടെ റിപ്പോർട്ടിൽ പറയുന്നു. വേളി യൂത്ത് ഹോസ്റ്റൽ ഏറ്റെടുത്തെങ്കിലും കുടുംബങ്ങൾ മാറാൻ തയാറല്ല. ഫിഷറീസ് വകുപ്പിന്‍റെ പുനർഗേഹം പദ്ധതിയിലൂടെ ഇവർക്ക് വീട് നിർമിക്കുന്നതിന് നപടികൾ സ്വീകരിച്ചുവരുന്നതായി റിപ്പോർട്ടിൽ പറയുന്നു. സ്കൂളിൽ നിന്നും തങ്ങളെ നിർബന്ധമായി മാറ്റി പാർപ്പിച്ചതായി പരാതിക്കാർ കമീഷനെ അറിയിച്ചു. ഇവിടം തീർത്തും സുരക്ഷിതമല്ലെന്ന് പരാതിക്കാർ പറഞ്ഞു. സ്ഥിരമായ താമസസൗകര്യം എന്നു മുതൽ നൽകാനാവും എന്ന കാര്യത്തിൽ ജില്ല കലക്ടർ വ്യക്തമായ മറുപടി പറഞ്ഞിട്ടില്ലെന്ന് കമീഷൻ ചൂണ്ടിക്കാട്ടി. അനന്തമായി ഇവരെ ക്യാമ്പിൽ താമസിപ്പിക്കരുതെന്ന് കമീഷൻ ആവശ്യപ്പെട്ടു. ജില്ല കലക്ടർക്കും ഫിഷറീസ് ഡയറക്ടർക്കുമാണ് കമീഷൻ ഉത്തരവ് നൽകിയത്. ഷേർളി ജെസ്റ്റിൻ സമർപ്പിച്ച പരാതിയിലാണ് നടപടി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story