Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഇ. സോമനാഥ്​...

ഇ. സോമനാഥ്​ സ്​നേഹസ്മൃതി ഇന്ന്​

text_fields
bookmark_border
തിരുവനന്തപുരം: പ്രശസ്ത മാധ്യമപ്രവർത്തകൻ ഇ. സോമനാഥിന്​ ആദരാഞ്ജലി അർപ്പിക്കാനായി സംഘടിപ്പിക്കുന്ന 'ഇ. സോമനാഥ് സ്​നേഹസ്മൃതി' ഇന്ന്​ നടക്കും. കേരള മീഡിയ അക്കാദമിയും ഇ. സോമനാഥ്​ ഫ്രറ്റേണിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന പരിപാടി അയ്യൻകാളി ഹാളിൽ വൈകുന്നേരം ആറിന്​​ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്​ഘാടനം ചെയ്യും. ഗോവ ഗവർണർ അഡ്വ. പി.എസ്​. ശ്രീധരൻപിള്ള അധ്യക്ഷത വഹിക്കും. എ.ഐ.സി.സി ജന.സെക്രട്ടറി കെ.സി. വേണുഗോപാൽ, സി.പി.ഐ സെക്രട്ടറി കാനം രാജേന്ദ്രൻ, മന്ത്രി ആന്‍റണി രാജു, യു.ഡി.എഫ്​ കൺവീനർ എം.എം. ഹസൻ, മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്​. ബാബു തുടങ്ങിയവർ അനുസ്മരണം നടത്തും. പരിപാടിയുടെ നടത്തിപ്പിനായി സി.പി.ഐ മുൻ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ കൺവീനറായ സമിതിക്കും രൂപം നൽകിയിട്ടുണ്ട്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story