Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Feb 2022 5:33 AM IST Updated On
date_range 25 Feb 2022 5:33 AM ISTമലപ്പുറം പീഡനം: കേരളത്തിൽ എന്തും നടക്കുമെന്ന അവസ്ഥ -കെ. സുരേന്ദ്രൻ
text_fieldsbookmark_border
തിരുവനന്തപുരം: മലപ്പുറം അരീക്കോട് കാവനൂരിൽ തളർന്നുകിടക്കുന്ന അമ്മക്കരികിൽ വെച്ച് മകളെ പീഡിപ്പിച്ച സംഭവം കേരളത്തിൽ എന്തും നടക്കുമെന്നതിൻെറ തെളിവാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. പുറത്തുവന്നാൽ ഇരയായ പെൺകുട്ടിയെയും സാക്ഷി പറഞ്ഞ അയൽക്കാരെയും കൊല്ലുമെന്ന് അറസ്റ്റിലായ പ്രതി ഭീഷണിപ്പെടുത്തിയത് കേരളത്തിലെ ക്രമസമാധാന തകർച്ചക്ക് അടിവരയിടുന്നതാണ്. കേരളത്തിൽ സ്ത്രീ സുരക്ഷ എന്നത് പിണറായിയുടെ പ്രസംഗത്തിൽ മാത്രമാണ്. ഉത്തരേന്ത്യയിൽ കാളപെറ്റെന്ന് കേൾക്കുമ്പോൾ കയറെടുക്കുന്ന വടക്കുനോക്കി കരച്ചിലുകാർ, വേട്ടക്കാരൻ പ്രത്യേക വിഭാഗത്തിൽപെട്ടത് കൊണ്ടാണോ മിണ്ടാത്തതെന്നും സുരേന്ദ്രൻ ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story