Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Feb 2022 5:30 AM IST Updated On
date_range 25 Feb 2022 5:30 AM ISTമണ്ടയ്ക്കാട് കൊട മഹോത്സവം ഞായറാഴ്ച കൊടിയേറും
text_fieldsbookmark_border
നാഗർകോവിൽ: മണ്ടയ്ക്കാട് ഭഗവതിയമ്മൻ ക്ഷേത്രത്തിൽ കുംഭ (മാശി) മാസ ഉത്സവത്തിന് ഞായറാഴ്ച രാവിലെ 7.30-8.30 നുള്ളിൽ കൊടിയേറും. പത്ത് ദിവസം നടക്കുന്ന ഉത്സവം മാർച്ച് എട്ടിന് കൊട മഹോത്സവത്തോടെ സമാപിക്കും. മാർച്ച് നാലിന് രാത്രി 11നും 12നും ഇടയിൽ പ്രധാന ചടങ്ങായ വലിയ പടുക്ക നടക്കും. ഉത്സവത്തോടനുബന്ധിച്ച് എത്തുന്ന ഭക്തർക്ക് പൊങ്കാല നേർച്ച അർപ്പിക്കാൻ ക്ഷേത്രത്തിന് മുൻവശം പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. തിരുവനന്തപുരം, കളിയിക്കാവിള, മാർത്താണ്ഡം, തക്കല തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് പ്രത്യേക ബസ് സൗകര്യം ഒരുക്കിയിട്ടുണ്ട്. ഭക്തർ കടലിൽ പോകുമ്പോൾ സൂക്ഷിക്കണമെന്ന് അഗ്നിശമനസേന അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story