Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകോവളത്തിന്റെ പഴയ...

കോവളത്തിന്റെ പഴയ പ്രതാപം വീണ്ടെടുക്കും -കലക്ടർ

text_fields
bookmark_border
കോവളത്തിന്റെ പഴയ പ്രതാപം വീണ്ടെടുക്കും -കലക്ടർ
cancel
കോവളം: അന്താരാഷ്ട്ര വിനോദ സഞ്ചാരകേന്ദ്രമായ കോവളത്തിന്റെ പഴയ പ്രതാപം വീണ്ടെടുക്കാൻ നടപടി സ്വീകരിക്കുമെന്ന് ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ ചെയർമാൻ കൂടിയായ കലക്ടർ നവജ്യോത് ഖോസ. കോവളത്തിന്‍റെ സമഗ്ര വികസനത്തിന് മുന്നോടിയായി തയാറാക്കുന്ന പുതിയ പാക്കേജിൽ എന്തെല്ലാം ഉൾപ്പെടുത്തണമെന്ന്​ മനസ്സിലാക്കാൻ കോവളത്തെത്തിയതായിരുന്നു കലക്ടർ. കോവിഡ് മഹാമാരിയെ തുടർന്ന് കോവളടമടക്കം ജില്ലയിലെ വിനോദ സഞ്ചാരകേന്ദ്രങ്ങൾ തകർന്നടിഞ്ഞിരുന്നു. പലതവണയുണ്ടായ കടലേറ്റത്തിലും ശക്തമായ മഴയലിലും കോവളം തീരത്തിനും കനത്ത നാശം സംഭവിക്കുകയും കോവളം തീരത്തെത്തുന്ന സഞ്ചാരികളുടെ വരവ് പാടെ കുറയുകയും ചെയ്തിരുന്നു. ഇത് മറികടന്ന് പഴയ പ്രതാപം വീണ്ടെടുത്ത് അന്താരാഷ്ട്ര തലത്തിലേക്ക്​ എത്തിക്കുന്നതിനുളള പദ്ധതികളാണ് വിനോദസഞ്ചാര വകുപ്പ് ലക്ഷ്യമിടുന്നത്. ഹവ്വാ ബീച്ച്​ മുതൽ ലൈറ്റ് ഹൗസ് ബീച്ചുവരെയുള്ള സ്ഥലങ്ങൾ കലക്ടർ സന്ദർശിച്ചു. വികസനപ്രവർത്തനങ്ങൾക്ക് ആവശ്യമായ സ്ഥലം കണ്ടെത്തി അവ ഏറ്റെടുക്കുന്നതിനുള്ള നടപടികൾ തുടരാനും കലക്ടർ ബന്ധപ്പെട്ട തഹസിൽദാർക്ക് നിർദേശം നൽകി. മനസ്സിലാക്കിയ കാര്യങ്ങൾ റിപ്പോർട്ടാക്കി സർക്കാറിന് കൈമാറുമെന്നും തുടർ ആലോചനക്കായി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുമെന്നും കലക്ടർ പറഞ്ഞു. സബ്കലക്ടർ എം.എസ്. മാധവിക്കുട്ടി, നെയ്യാറ്റിൻകര തഹസിൽദാർ ശോഭാ സതീഷ്, ഡി.ടി.പി.സി സെക്രട്ടറി ഷാരോൺ വീട്ടിൽ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story