Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപൊതുവിദ്യാഭ്യാസ...

പൊതുവിദ്യാഭ്യാസ രംഗത്ത് ജനകീയ പങ്കാളിത്തം അനിവാര്യം -മന്ത്രി ശിവൻകുട്ടി

text_fields
bookmark_border
പൊതുവിദ്യാഭ്യാസ രംഗത്ത് ജനകീയ പങ്കാളിത്തം അനിവാര്യം -മന്ത്രി ശിവൻകുട്ടി
cancel
കഴക്കൂട്ടം: ആധുനീകരണത്തിലേക്ക് കുതിക്കുന്ന സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസരംഗം കൂടുതൽ വേറിട്ടതാകാൻ ജനകീയ പങ്കാളിത്തം അനിവാര്യമെന്ന് മന്ത്രി വി. ശിവൻകുട്ടി. അന്തർദേശീയ നിലവാരത്തിലേക്ക് ഉയർന്ന കഴക്കൂട്ടം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ആരംഭിച്ച സായാഹ്ന ക്ലാസുകളുടെ പ്രവർത്തനം വിലയിരുത്താനെത്തിയതായിരുന്നു മന്ത്രി. വിമർശനങ്ങൾ നേരിടേണ്ടിവന്നെങ്കിലും കോവിഡ് സാഹചര്യത്തിലും കാര്യക്ഷമമായി പൊതുപരീക്ഷകൾ നടത്താൻ കഴിഞ്ഞത് നേട്ടമായതായും കഴിഞ്ഞവർഷം ബോർഡ് എക്സാം നടന്ന രാജ്യത്തെ ഏക സംസ്ഥാനമാണ് കേരളമെന്നും അദ്ദേഹം പറഞ്ഞു. 2020- 21 ൽ 30.3 ലക്ഷം വിദ്യാർഥികൾ പുതുതായി സർക്കാർ സ്‌കൂളുകളിലെത്തി. 6000 ത്തോളം അധ്യാപകർക്ക് നിയമനം നൽകാൻ കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. സ്കൂളിന്‍റെ സ്ഥലപരിമിതി പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് മന്ത്രിക്കൊപ്പം എത്തിയ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ ആവശ്യപ്പെട്ടു. പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പുനൽകി. സ്‌കൂൾ പ്രിൻസിപ്പൽ ബിന്ദു ഇന്ദിരഭായി, എച്ച്.എം എൽ.ആർ. ഷാജി, പി.ടി.എ പ്രസിഡന്റ് സഹീദ്, എസ്.എം.സി ചെയർമാൻ കെ. ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story