Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Feb 2022 5:32 AM IST Updated On
date_range 23 Feb 2022 5:32 AM ISTജീവനക്കാർ പണിമുടക്കി: ആർ.ടി ഓഫിസുകളുടെ പ്രവർത്തനം മുടങ്ങി
text_fieldsbookmark_border
തിരുവനന്തപുരം: ജോയന്റ് ആർ.ടി.ഒ തസ്തികയിൽ സാങ്കേതിക യോഗ്യത നിർബന്ധമാക്കിയ സര്‍ക്കാർ ഉത്തരവിനെതിരെ കേരള മോട്ടോർ വെഹിക്കിൾസ് ഡിപ്പാർട്ട്മെന്റ് സ്റ്റാഫ് അസോസിയേഷന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി മിനിസ്റ്റീരിയൽ ജീവനക്കാർ സൂചന പണിമുടക്ക് നടത്തി. പണിമുടക്കത്തെതുടര്‍ന്ന് ആർ.ടി ഓഫിസുകളുടെ പ്രവർത്തനം മുടങ്ങി. തിരുവനന്തപുരത്ത് ഗതാഗത കമീഷണറേറ്റിന് മുന്നിലും ജില്ലകളിൽ ആർ.ടി ഓഫിസുകള്‍ക്ക് മുന്നിലും പ്രതിഷേധ പ്രകടനം നടത്തി. ഗതാഗത കമീഷണറേറ്റിന് മുന്നിലെ പ്രതിഷേധ പ്രകടനത്തിന്‍ സംസ്ഥാന ജനറൽ സെക്രട്ടറി വിനോദ് പി.എസ്, സംസ്ഥാന മുന്‍ പ്രസിഡന്‍റ് മേഴ്‌സിക്കുട്ടി സാമുവേൽ, സംസ്ഥാന സെക്രട്ടറി ഹരിലാൽ എസ്, ദീപ എസ്.എസ്, സോൾജൻ എസ്, അനിൽകുമാർ ആർ എന്നിവർ നേതൃത്വം നൽകി. ചിത്രം: 1645537026272
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story