Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവാഹനാപകടത്തിൽ...

വാഹനാപകടത്തിൽ പരിക്കേറ്റ വ്യാപാരി മരിച്ചു

text_fields
bookmark_border
വാഹനാപകടത്തിൽ പരിക്കേറ്റ വ്യാപാരി മരിച്ചു
cancel
ഓച്ചിറ: ദേശീയപാതയിൽ വവ്വാക്കാവ് പെട്രോൾ പമ്പിനു സമീപം സിഗ്​നലില്ലാതെ പാർക്ക് ചെയ്തിരുന്ന ലോറിക്കു പിന്നിൽ ബൈക്കിടിച്ച്​ പരിക്കേറ്റ വ്യാപാരി മരിച്ചു. ഓച്ചിറ ക്ലാപ്പന പാട്ടത്തിൽ കടവ് ഇളശ്ശേരിൽ വീട്ടിൽ മുഹമ്മദ് എക്സൽ (നിസാം -54) ആണ് മരിച്ചത്. കരുനാഗപ്പള്ളി ചോയ്സ് സൂപ്പർ മാർക്കറ്റ് പാർട്ണർ ആണ്. കഴിഞ്ഞ 13ന് രാത്രി 8.30 ഓടെ വവ്വാക്കാവ് പെട്രോൾ പമ്പിന് സമീപമായിരുന്നു അപകടം. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. എക്​സ്കവേറ്റർ കയറ്റിക്കൊണ്ടുവന്ന ലോറി അപായ സൂചനകളൊന്നും നൽകാതെ റോഡിന്‍റെ പടിഞ്ഞാറു ഭാഗത്തായി പാർക്ക്​ ചെയ്യുകയായിരുന്നു. ഭാര്യ: സീനത്ത്. മക്കൾ: ഐഷ, ഫാത്തിമ, അസ്റിൻ. ഖബറടക്കം ബുധനാഴ്ച ഉച്ചകഴിഞ്ഞ് ക്ലാപ്പന പുതുതെരുവ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story