Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപനങ്ങാട്ടുകരയിലെ...

പനങ്ങാട്ടുകരയിലെ മാലിന്യവിഷയം: നാട്ടുകാർ പ്രക്ഷോഭത്തിലേക്ക്

text_fields
bookmark_border
നെയ്യാറ്റിൻകര: ആശുപത്രി മാലിന്യങ്ങളും ഭക്ഷ്യവിസർജ്യ വസ്തുക്കളും ഉൾപ്പെടെ ടൺ കണക്കിന് ഖരമാലിന്യങ്ങൾ പനങ്ങാട്ടുകരിയിൽ നിക്ഷേപിക്കുന്നത് നിർബാധം തുടരുന്നു. രാത്രിയുടെ മറവിൽ ഗുണ്ടകളും സാമൂഹ്യ വിരുദ്ധരുമടങ്ങുന്ന സംഘമാണ് പനങ്ങാട്ടുകരിയിലെ മാലിന്യ നിക്ഷേപത്തിന് പിന്നിൽ. കുറെ നാളുകളായി പനങ്ങാട്ടുകരിയിലെ വിവിധ പ്രദേശങ്ങൾ കുഴിച്ച് മണ്ണ് മാറ്റി കച്ചവടവും അനധികൃത കളിമൺ നിർമ്മാണവും ഇവിടെ നടക്കുന്നു. പ്രദേശത്തെ കിണറുകളിലെ വെള്ളം വറ്റിത്തുടങ്ങി. മലിന വസ്തുക്കൾ കൂട്ടിയിട്ട് കത്തിക്കുന്ന വിഷപ്പുക ശ്വസിച്ച് നാട്ടുകാരിൽ ഇരുപത് ശതമാനത്തോളം പേർ ആസ്ത്മ, ക്യാൻസർ രോഗികളായി മാറി. അനധികൃത പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ പോലീസ് അധികാരികൾക്ക് നഗരസഭ നിർദ്ദേശം നൽകിയിട്ടും പോലീസ് നോക്കുകുത്തികളായി തുടരുന്നു. നാട്ടുകാരുടെ ദുരിതം തിരിച്ചറിഞ്ഞ് മാധ്യമങ്ങൾ ഇടപെട്ടിട്ടും ഭൂവുടമക്കും കരാറുകാരനും കുലുക്കമില്ല. മാസങ്ങൾക്ക് മുമ്പ് പെർമിറ്റ് കാലാവധി കഴിഞ്ഞ ടാർ മിക്സിംഗ് യൂണിറ്റും ഇവിടെ പ്രവർത്തനം നിറുത്തിയിട്ടില്ല. പനങ്ങാട്ടുകരിയിലെ അനധികൃത - നിയമവിരുദ്ധ പ്രവർത്തനങ്ങൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സേവ് പനങ്ങാട്ടുകരി ആക്ഷൻ കൗൺസിൽ രൂപീകരിച്ചു. ചന്ദ്രന്‍റെ അധ്യക്ഷതയിൽ ചേർന്ന ആക്ഷൻ കൗൺസിൽ രൂപീകരണ യോഗം നഗരസഭ വൈസ് ചെയർപെഴ്സൺ പ്രിയ സുരേഷ് ഉദ്ഘാടനം ചെയ്തു.യോഗത്തിൽ നഗരസഭ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ എൻ.കെ.അനിതകുമാരി, അയണിത്തോട്ടം കൃഷ്ണൻ നായർ, എൻ.കെ.രഞ്ജിത്ത്, ചന്ദ്രകിരൺ, ടി.ഡി.സന്തോഷ് കുമാർ, എസ്.ഷാജു കുമാർ, മണത്തല ഉണ്ണി, സുരേഷ് കുമാർ, അശോക് കുമാർ, മുരളീധരൻ നായർ, സത്യദാസ് തുടങ്ങിയവർ സംസാരിച്ചു. സേവ് പനങ്ങാട്ടുകരി ആക്ഷൻ കൗൺസിൽ ഭാരവാഹികൾ: പ്രിയ സുരേഷ് (ചെയർപെഴ്സൺ), രാജീവ് (കൺവീനർ). ആക്ഷൻ കൗൺസിലിന്‍റെ നേതൃത്വത്തിൽ ഫെബ്രു: 24 വ്യാഴാഴ്ച വൈകിട്ട് അഞ്ചിന്പിരായും മൂട്ടിൽ വച്ച് പ്രതിഷേധ സന്ധ്യ സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു. ചിത്രം: WhatsApp Image 2022-02-21 at 12.03.29 PM.jpg ആക്ഷൻ കൗൺസിൽ ഭാരവാഹികൾ പനങ്ങാട്ടുകരിയിലെ മാലിന്യക്കൂമ്പാരം സന്ദർശിക്കുന്നു plstic Haleelul Rehuman 461 059
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story