Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightശാന്തിഗിരിയിൽ...

ശാന്തിഗിരിയിൽ പൂജിതപീഠം സമർപ്പണാഘോഷം ഇന്ന്​

text_fields
bookmark_border
പോത്തൻകോട്​: ഗുരു ശിഷ്യ പാരസ്പര്യത്തിന്‍റെ മഹിമ വിളിച്ചോതുന്ന പൂജിതപീഠം സമർപ്പണാഘോഷങ്ങൾ ശാന്തിഗിരിയിൽ ചൊവ്വാഴ്ച നടക്കും. രാവിലെ അഞ്ചിന്​ താമരപർണശാലയിൽ പ്രത്യേക പുഷ്പാഞ്ജലിയോടെ ചടങ്ങുകൾക്ക്​ തുടക്കമാകും. ആറിന്​ ആരാധനക്കുശേഷം പൂജിതപീഠം സമർപ്പണത്തിന്‍റെ ധ്വജം ഉയരും. എട്ടിന്​ നടക്കുന്ന പൊതുസമ്മേളനത്തിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അധ്യക്ഷത വഹിക്കും. മന്ത്രി കെ. രാധാകൃഷ്ണൻ പൊതുസമ്മേളനം ഉദ്​ഘാടനം ചെയ്യും. ശാന്തിഗിരി വിദ്യാദീപം, വിദ്യാനിധി പദ്ധതികളുടെ ഉദ്​ഘാടനം മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും. പ്രതിപക്ഷ നേതാവ്​ വി.ഡി. സതീശൻ മുഖ്യപ്രഭാഷണം നടത്തും. മധുരസ്മൃതി എന്ന പുസ്തകത്തിന്‍റെ പ്രകാശനം ആന്‍റോ ആന്‍റണി എം.പി നിർവഹിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story