Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഇ.സി.ജി അടക്കം...

ഇ.സി.ജി അടക്കം വീട്ടിലിരുന്ന് പരിശോധിക്കാവുന്ന ഉപകരണവുമായി അമൃതയിലെ ഗവേഷകർ

text_fields
bookmark_border
കൊല്ലം: ഗ്ലൂക്കോസ്, രക്തസമ്മർദം, ഹാർട്ട് റേറ്റ്, ബ്ലഡ് ഓക്സിജൻ, ശ്വാസോച്ഛ്വാസ നിരക്ക്, ആറ് ലീഡ് ഇ.സി.ജി തുടങ്ങിയ ആറുതരം പരിശോധനകൾ നടത്താൻ കഴിയുന്ന ഉപകരണം അമൃത വിശ്വവിദ്യാപീഠത്തിന്‍റെ സെന്‍റർ ഫോർ വയർലെസ് നെറ്റ്​വർക്സ് ആൻഡ്​ ആപ്ലിക്കേഷൻ വികസിപ്പിച്ചു. വിരലുകളിൽ മുറിവുണ്ടാക്കാതെ ഗ്ലൂക്കോസ് പരിശോധിക്കാനും കഴിയും. വീടുകളിലിരുന്ന് സൗകര്യപ്രദമായി സ്വയം പരിശോധന നടത്താന്‍ കഴിയുന്ന ഉപകരണം ട്രാൻക്വിലിറ്റി ഐ.ഒ.ടി ആൻഡ്​ ബിഗ് ഡേറ്റ സൊലൂഷ്യൻസ് (റ്റിബിസ്) പ്രൈവറ്റ് ലിമിറ്റഡ് വഴി വിപണിയിൽ അവതരിപ്പിക്കാനാണ് പദ്ധതി. ഈ കണ്ടുപിടിത്തത്തിന് യു.എസ് പേറ്റന്‍റ് ലഭിച്ചു. ഉപകരണം നിരവധി ആളുകൾക്ക് പ്രയോജനപ്പെടുമെന്ന് അമൃത വിശ്വവിദ്യാപീഠം പ്രൊവോസ്റ്റ് ഡോ. മനീഷ വി. രമേഷ് പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story