Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Feb 2022 5:35 AM IST Updated On
date_range 22 Feb 2022 5:35 AM ISTപണം കിട്ടിയില്ല; കാർഷിക മൊത്ത വ്യാപാര വിപണി സെക്രട്ടറിയെ കർഷകർ ഉപരോധിച്ചു
text_fieldsbookmark_border
നെടുമങ്ങാട്: കാർഷിക മൊത്തവ്യാപാര വിപണിയിൽ ഉൽപന്നങ്ങൾ നൽകുന്ന കർഷകർക്ക് ലഭിക്കാനുള്ള തുക നൽകണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകരും കർഷകരും ചേർന്ന് കാർഷിക മൊത്ത വ്യാപാര വിപണി സെക്രട്ടറിയെ ഉപരോധിച്ചു. ഏഴുമാസമായി ഉൽപന്നങ്ങൾ ഹോർട്ടി കോർപ്പിന് നൽകിയ വകയിൽ ലഭിക്കാനുള്ള ഒരു കോടി ഏഴ് ലക്ഷം രൂപയോളം കുടിശ്ശികയുണ്ട്. തുക അടിയന്തരമായി നൽകണമെന്നായിരുന്നു ആവശ്യം. കൃഷി മന്ത്രിയുമായും ഉന്നത ഉദ്യോഗസ്ഥരുമായും ബന്ധപ്പെട്ട് ഫെബ്രുവരി 28നകം കർഷകർക്ക് മുഴുവൻ തുകയും നൽകാമെന്ന് പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിൽ ധാരണയായതിനെതുടർന്ന് ഉപരോധം അവസാനിപ്പിച്ചു. ഈ വിഷയത്തിൽ കോൺഗ്രസ് നടത്തുന്ന രണ്ടാംഘട്ട സമരമാണ് ഇതെന്നും 28 നകം തീരുമാനമായില്ലെങ്കിൽ അനിശ്ചിതകാല സമരത്തിന് കോൺഗ്രസ് നേതൃത്വം നൽകുമെന്നും നേതാക്കൾ അറിയിച്ചു. ആനാട് ജയൻ, നെട്ടിറച്ചിറ ജയൻ, ടി. അർജുനൻ, കരുപ്പൂര് ഷിബു, എസ്.എ. റഹീം, എൻ. ഫാത്തിമ, ഇരുമരം സജി, വാണ്ട സതീഷ് കണ്ണാറംകോട് സുധൻ, രാധാകൃഷ്ണൻ നായർ, സൈറസ് തുടങ്ങിയ കോൺഗ്രസ് നേതാക്കളും കർഷകരായ കരുപ്പൂര് സുരേഷ്, കരകുളം അനിൽ, സുകുമാരൻ നായർ കരകുളം, ക്രിസ്തുദാസ്, ഡോൺ ബോസ്കോ, ജി.എൽ. രജീഷ്, പ്രസന്നകുമാരൻ നായർ, രാജീവൻ എന്നിവരും ഉപപരോധസമരത്തിന് നേതൃത്വം നൽകി. ഫോട്ടോ : കാർഷിക മൊത്തവ്യാപാര വിപണി സെക്രട്ടറിയെ കോൺഗ്രസ് പ്രവർത്തകർ ഉപരോധിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
