Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightനാല് വയസ്സുകാരൻ...

നാല് വയസ്സുകാരൻ കുളത്തിൽ വീണ്​ മരിച്ചു

text_fields
bookmark_border
വെഞ്ഞാറമൂട്​: കാൽ വഴുതി കുളത്തിൽ വീണ്​ നാല് വയസ്സുകാരൻ മരിച്ചു. തേക്കട കുളക്കോട് മുനീറയുടെ മകൻ ലാലിന് മുഹമ്മദാണ് മരിച്ചത്. തേക്കട കുളത്തിൻകര പെരുമ്പിലാംകോട് കുളക്കോട് അംഗണവാടിക്ക്​ സമീപമായിരുന്നു അപകടം. വൈകീട്ട് മുനീറ പാൽ വാങ്ങുന്നതിനായി കുട്ടിയെ 500 മീറ്റർ അകലെയുള്ള ഒരു വീട്ടിലേക്ക് വിട്ടിരുന്നു. ഏറെസമയം കഴിഞ്ഞിട്ടും കുട്ടിയെ കാണാത്തതിനാൽ മൂത്ത മകൻ ലല്ലു അന്വേഷിച്ചു പോകുകയും ഈ സമയം റോഡിന് സമീപത്തെ കുളത്തിന്‍റെ കരയിൽ വാഴയുടെ ചുവട്ടിൽ പാൽ ഇരിക്കുന്നത് കാണുകയും ചെയ്തു. വിവരമറിഞ്ഞ്​ മുനീറയും സമീപവാസികളും ചേർന്ന് കുളത്തിൽനിന്ന് കുട്ടിയെ എടുത്ത് കന്യാകുളങ്ങര ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകിയശേഷം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക്​ മാറ്റിയെങ്കിലും രക്ഷിക്കാനായില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story