Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Feb 2022 5:34 AM IST Updated On
date_range 22 Feb 2022 5:34 AM ISTആവശ്യത്തിന് ബസില്ല; കുട്ടികൾ സ്കൂളിൽ പോയത് ഗുഡ്സ് ഓട്ടോയിൽ
text_fieldsbookmark_border
ബാലരാമപുരം: ആവശ്യത്തിന് കെ.എസ്.ആർ.ടി.സി ബസ് സർവിസുകളില്ലാത്തതും ബസിലെ തിരക്കും കാരണം സ്കൂളിൾ പോകുന്നതിന് കുട്ടികൾക്ക് ആശ്രയം ഗുഡ്സ് ഓട്ടോ. ബാലരാമപുരം വഴിമുക്ക് ജങ്ഷനിലാണ് മനസ്സാക്ഷിയെ ഞെട്ടിക്കുന്ന യാത്ര. പൂവാർ-ബാലരാമപുരം റൂട്ടിൽ പകൽസമയങ്ങളിൽ ബസ് സർവിസുകൾ കുറവായത് കാരണം നിലവിലെ സർവിസുകളിൽ വലിയ തിരക്കാണ്. കോവിഡ് മാനദണ്ഡങ്ങൾ പോലും പാലിക്കപ്പെടാതെയാണ് യാത്ര. സ്കൂൾ സമയങ്ങളിൽ വലിയ തിരക്കാണ് കെ.എസ്.ആർ.ടി.സി ബസുകളിൽ. നെയ്യാറ്റിൻകര ഡിപ്പോയിൽ നിന്നുള്ള ബസുകൾ വെട്ടിക്കുറച്ചതാണ് കുട്ടികളെ ബുദ്ധിമുട്ടിലാക്കിയത്. തിങ്കളാഴ്ച സ്കൂളിൽ പോകുന്നതിനായി വഴിമുക്ക് ജങ്ഷനിൽ നിന്ന കുട്ടികൾക്ക് ബസിലെ തിരക്കുകാരണം കൃത്യസമയത്ത് സ്കൂളിലെത്തുന്നതിനായി ഗുഡ്സ് ഓട്ടോ കൈകാണിച്ച് നിർത്തി അതിൽ കയറി എത്തേണ്ടി വന്നു. ചിത്രം WhatsApp Image 2022-02-21 at 1.32.54 PM (1).jpg WhatsApp Image 2022-02-21 at 1.32.54 PM.jpg സ്കൂളിൽ കൃത്യസമയത്തെത്തുന്നതിനായി ഓട്ടോയിൽ കയറി സ്കൂളിൽ പോകുന്ന കുട്ടികൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story