Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightചളിയും പായലും നിറഞ്ഞ്...

ചളിയും പായലും നിറഞ്ഞ് നശിക്കുന്ന പാലൈക്കോണം ചിറയിൽ കൈയേറ്റം

text_fields
bookmark_border
ആര്യനാട്: ആര്യനാട് ഗ്രാമപഞ്ചായത്തിലെ പാലൈക്കോണം ചിറ നവീകരിക്കണമെന്ന ആവശ്യം ശക്തമായി. സംരക്ഷണമില്ലാതെ കുളം വർഷങ്ങളായി കാടുകയറികിടക്കുകയാണ്. 50 സെന്റോളം വിസ്തൃതിയുള്ള കുളമാണിപ്പോൾ ചളിയും പായലും നിറഞ്ഞ് നശിക്കുന്നത്. തൊഴിലുറപ്പ് പദ്ധതിയിലൂടെ തൊഴിലാളികൾ നിരവധി തവണ കുളം വൃത്തിയാക്കിയിട്ടുണ്ട്. എന്നാൽ, തുടർ സംരക്ഷണമില്ലാതെ ഇത്തരം ജോലികൾ മുഴുവൻ പാഴാകുകയാണ്. വർഷങ്ങൾക്കു മുമ്പ് കൈയേറ്റം ഒഴിപ്പിച്ച കുളത്തിന്റെ അതിരുകൾ ഇപ്പോഴും കൈയേറ്റ ഭീഷണിയിൽ തന്നെ തുടരുന്നു. നേരത്തേ പുറമ്പോക്ക് ഉൾപ്പെടെ അളന്ന് തിട്ടപ്പെടുത്തിയപ്പോൾ സ്വകാര്യ വ്യക്തികൾ കൈയേറിയ വസ്തു ഉൾപ്പെടെ തിരികെ പിടിച്ചിരുന്നു. പ്രദേശത്തെ ഏറ്റവും പ്രധാനപ്പെട്ട നീരുറവയായിരുന്ന കുളം വൃത്തിയാക്കി നവീകരിച്ച് സംരക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വലിയ ലോറി ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് ആര്യനാട്-കുറ്റിച്ചൽ റോഡിൽനിന്ന് ചിറക്ക് സമീപമെത്താൻ റോഡ് സൗകര്യമുണ്ടായിരുന്നു. എന്നാൽ, ഈ വഴിപോലും കൈയേറി ചിറക്ക്​ സമീപമെത്തുന്നതിന് കഷ്ടിച്ച് ഒരാൾക്ക് നടന്ന് പോകാനുള്ള നടവഴി മാത്രമാണുള്ളത്. കുളം നവീകരിച്ച് കുട്ടികൾക്ക് നീന്തൽ പരിശീലനം നൽകുന്നതിനാവശ്യമായ ഭൗതിക സാഹചര്യമൊരുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. ഫോട്ടോ കാടുപിടിച്ചുകിടക്കുന്ന പാലൈക്കോണം ചിറ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story