Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Feb 2022 5:34 AM IST Updated On
date_range 22 Feb 2022 5:34 AM ISTറോഡിലെ കുറ്റകൃത്യങ്ങൾ കണ്ടാൽ പരാതിപ്പെടാം
text_fieldsbookmark_border
നെടുമങ്ങാട്: വാഹനാപകടങ്ങളും റോഡിലെ കുറ്റകൃത്യങ്ങളും കുറക്കാൻ 'മൂന്നാം കണ്ണ്' പദ്ധതി നെടുമങ്ങാട് സബ് ആർ.ടി ഓഫിസ് പരിധിയിൽ നടപ്പാക്കാൻ തീരുമാനിച്ചതായി നെടുമങ്ങാട് ജോയൻറ് ആർ.ടി.ഒ വി.എസ്. അജിത്കുമാർ അറിയിച്ചു. ജനപങ്കാളിത്തത്തോടെ ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തി പിഴയീടാക്കുന്ന പദ്ധതിയാണിത്. രൂപമാറ്റം വരുത്തിയ ശബ്ദം പുറപ്പെടുവിക്കുന്ന സൈലൻസർ, അനധികൃതമായി വാഹനത്തിൽ രൂപമാറ്റം വരുത്തുക, അമിതവേഗത്തിൽ അലക്ഷ്യമായി വാഹനം ഓടിക്കുക തുടങ്ങിയ കുറ്റകൃത്യങ്ങൾ സംബന്ധിച്ച വിവരങ്ങൾ മോട്ടോർ വാഹന വകുപ്പിന് നൽകുന്നു. അവർ പരിശോധിച്ച് കേസെടുക്കുന്നു. ഇതാണ് മൂന്നാം കണ്ണ്. പരാതികൾ ഇ-മെയിൽ, വാട്സ്ആപ് മുഖേന അയക്കാം. ഇ-മെയിൽ: kl21.mvd@kerala.gov.in. വാട്സ്ആപ്പ്: 9895089151, 9447491708, 9745505636, 9446485133, 9188961619, 82818 1318.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story