Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_right'അതിവേഗ കോടതികളുടെ...

'അതിവേഗ കോടതികളുടെ ന്യായാധിപന്മാരായി റിട്ടയർ ചെയ്തവരെ നിയമിക്കരുത്'

text_fields
bookmark_border
തിരുവനന്തപുരം: കേരളത്തിൽ പുതുതായി ആരംഭിക്കുന്ന 28 പോക്സോ കോടതികളിൽ വിരമിച്ച ജഡ്ജിമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കാനുള്ള സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് ഇന്ത്യൻ അസോസിയേഷൻ ഓഫ് ലോയേഴ്സ് സംസ്ഥാന കമ്മിറ്റി സർക്കാറിനോട് ആവശ്യപ്പെട്ടു. വളരെ ഗൗരവമായ കേസുകൾ, പ്രത്യേകിച്ച് കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾക്കെതിരെയുള്ള, പരിഗണിക്കുന്ന പോക്സോ കോടതികളിൽ ദീർഘകാലം ന്യായാധിപനായിരുന്നു മനം മടുത്തവരെക്കാൾ ചുറുചുറുക്കും തന്‍റേടവും നിയമബോധ്യവും സാമാന്യ ബുദ്ധിയും യുക്തിയുമുള്ളവരെയാണ് ആവശ്യം. സർവിസിലുള്ള ഒരു ന്യായാധിപനെ സംബന്ധിച്ച് ഹൈകോടതിയോടും സർക്കാറിനോടും സമൂഹത്തോടും കടപ്പാടും കൂറുമുള്ളവരും നിഷ്പക്ഷ നീതിനിർവഹണം ഉറപ്പുവരത്തക്കവിധമുള്ള സർവിസ് നിയന്ത്രണങ്ങൾ ബാധകമായവരുമായിരിക്കും. വിരമിച്ച ന്യായാധിപൻ അപ്രകാരമുള്ളയാളാകില്ല. വെറും ഒരു കരാറിന്‍റെ പുറത്ത് ജോലി ചെയ്യുന്ന കരാർ തൊഴിലാളിയുടെ മാനസികാവസ്ഥയിലായിരിക്കും ജോലി ചെയ്യുക. അതിനാൽ നിർഭയമായി ചുമതല നിർവഹിക്കാനാകില്ല. നീതി നിർവഹണരംഗത്തെ വെറും കരാർ തൊഴിൽ മേഖലയായി അധഃപതിപ്പിക്കരുതെന്നും സംസ്ഥാന സെക്രട്ടറി സി.ബി. സ്വാമിനാഥൻ ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story