Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightലോകായുക്ത ഓർഡിനൻസ്...

ലോകായുക്ത ഓർഡിനൻസ് പിൻവലിക്കണം; വെൽഫെയർ പാർട്ടി നിയമസഭാ മാർച്ച് നാളെ

text_fields
bookmark_border
തിരുവനന്തപുരം: അഴിമതിക്കും സ്വജനപക്ഷപാതത്തിനും വഴിയൊരുക്കുന്ന പുതിയ ലോകായുക്ത ഓർഡിനൻസ് പിൻവലിക്കാൻ സംസ്ഥാന സർക്കാർ തയാറാകണമെന്നാവശ്യപ്പെട്ട് ബുധനാഴ്ച വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നിയമസഭയിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും. ലോകായുക്തയുടെ അധികാരം വെട്ടിക്കുറച്ച് മുഖ്യമന്ത്രിയുടെ വകുപ്പിന് കീഴിലെ ദുർബല സംവിധാനമാക്കി മാറ്റാനുള്ള തീരുമാനത്തിൽ സംസ്ഥാന സർക്കാറും ഗവർണറും ഒത്തുകളിക്കുകയാണെന്ന്​ വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി മിർസാദ് റഹ്​മാൻ പറഞ്ഞു. പ്രസ്​ക്ലബിനു മുന്നിൽ നിന്ന് രാവിലെ 10ന്​ മാർച്ച് ആരംഭിക്കും. സംസ്ഥാന പ്രസിഡന്‍റ്​ ഹമീദ് വാണിയമ്പലം മാർച്ച് ഉദ്ഘാടനം ചെയ്യും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story