Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_right'മാതൃ-ശിശു ചികിത്സ:...

'മാതൃ-ശിശു ചികിത്സ: സമകാലിക വിശകലനം' കിംസ്​ ഹെൽത്തിൽ രാജ്യാന്തര സമ്മേളനം

text_fields
bookmark_border
തിരുവനന്തപുരം: മാതൃ-ശിശു ചികിത്സയിലെ സമകാലിക വിശകലനം പ്രമേയമാക്കി കിംസ്​ ഹെൽത്ത് 'ഫീറ്റോമാറ്റ് 2022' എന്ന പേരിൽ രാജ്യാന്തര സമ്മേളനം സംഘടിപ്പിച്ചു. ഹൈറിസ്​ക് പ്രഗ്​നൻസി ആൻഡ് പെരിനാറ്റോളജി, ഒബ്സ്​ട്രെറ്റിക്സ്​ ആൻഡ് ഗൈനക്കോളജി വിഭാഗങ്ങളുടെ നേതൃത്വത്തിലായിരുന്നു സമ്മേളനം. കിംസ്​ ഹെൽത്ത് ഗ്രൂപ് ചെയർമാനും മാനേജിങ്​ ഡയറക്ടറുമായ ഡോ. എം.ഐ. സഹദുള്ള ഉദ്ഘാടനം ചെയ്തു. സിഡ്നി ലിവർപൂൾ ഹോസ്​പിറ്റൽ ഫീറ്റൽ മെറ്റേർണൽ യൂനിറ്റ് ഡയറക്ടർ ഡോ. ജോൺ സ്​മോളെനിക്, യു.കെയിൽനിന്നുള്ള ഡോ. ജ്യോത്സ്​ന ആചാര്യ, ഡോ. മാധവി പുരേതി എന്നിവർ മുഖ്യ സെഷനുകൾക്ക് നേതൃത്വം നൽകി. ദേശീയതലത്തിൽ വിദഗ്ധ ഡോക്ടർമാരായ എസ്.​ സുരേഷ്, ഉമാ റാം, വി.പി. പൈലി, താരകേശ്വരി സുരപനേനി തുടങ്ങിയവരും പങ്കാളികളായി. ഹൈറിസ്​ക് ഒബ്സ്​ട്രെറ്റിക്സ്​ വിഭാഗം കോഓഡിനേറ്ററും സീനിയർ കൺസൾട്ടൻറുമായ ഡോ. വിദ്യാലക്ഷ്മി ആർ. നേതൃത്വം നൽകി. 250ലധികം ഡോക്ടർമാർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story