Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Feb 2022 5:34 AM IST Updated On
date_range 21 Feb 2022 5:34 AM ISTവർക്കലയിലെ സ്കൂളുകൾ വൃത്തിയാക്കി
text_fieldsbookmark_border
വർക്കല: കെ.എസ്.ടി.എയുടെ നേതൃത്വത്തിൽ സ്കൂളുകൾ വൃത്തിയാക്കി. തിങ്കളാഴ്ച മുതൽ സ്കൂളുകളിലെ എല്ലാ ക്ലാസുകളിലും മുഴുവൻ കുട്ടികളെയും ഉൾക്കൊള്ളിച്ച് മുഴുവൻ സമയം പ്രവർത്തിപ്പിക്കുന്നതിന്റെ മുന്നോടിയായാണ് വർക്കല വിദ്യാഭ്യാസ ഉപജില്ലയിലെ സ്കൂളുകളിൽ കെ.എസ്.ടി.എയുടെ നേതൃത്വത്തിൽ സജ്ജീകരണങ്ങൾ പൂർത്തീകരിച്ചത്. സബ് ജില്ലാതല ഉദ്ഘാടനം പനയറ ഗവ. എൽ.പി.എസിൽ ചെമ്മരുതി ഗ്രാമപഞ്ചായത്തംഗവും താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറിയുമായ ജി.എസ്. സുനിൽ നിർവഹിച്ചു. അസോസിയേഷൻ ഉപജില്ല സെക്രട്ടറി ഉണ്ണികൃഷ്ണൻ, വൈസ് പ്രസിഡൻറ് വിമൽ കുമാർ അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡൻറ് ലിജിൻ, ജില്ല എക്സി. കമ്മിറ്റിയംഗങ്ങളായ ദിനിൽ, അശോക് കുമാർ, ഉപജില്ല പ്രസിഡൻറ് ബൈജു ജോയൻറ് സെക്രട്ടറി ഷിബി, അംശു, സുവീഷ്, വക്കം ബ്രാഞ്ച് സെക്രട്ടറി അമൽ, അധ്യാപകരായ അനിത, രമ്യ, റിനി, അനിത, ഹെഡ്മിസ്ട്രസ് സുലീന എന്നിവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
