Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Feb 2022 5:34 AM IST Updated On
date_range 21 Feb 2022 5:34 AM ISTസി.പി.ഐ ബ്രാഞ്ച് സമ്മേളനങ്ങള്‍
text_fieldsbookmark_border
സി.പി.ഐ വെള്ളറട മണ്ഡലത്തിലെ ബ്രാഞ്ച് സമ്മേളനങ്ങള്‍ വെള്ളറട: സി.പി.ഐ ഒറ്റശേഖരമംഗലം ലോക്കല്‍ കമ്മിറ്റിയിലെ മണ്ഡപത്തിന്‍കടവ് ബ്രാഞ്ച് സമ്മേളനം ജില്ല എക്‌സിക്യൂട്ടിവ് അംഗം അഡ്വ. കള്ളിക്കാട് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് സെക്രട്ടറിയായി ചന്ദ്രശേഖരന്‍ നായരെയും അസിസ്റ്റന്റ് സെക്രട്ടറിയായി ഗിരിജാ വാസവനെ യും തെരഞ്ഞെടുത്തു. ലോക്കല്‍ കമ്മിറ്റി സെക്രട്ടറി നിസാര്‍, രാധാകൃഷ്ണന്‍, മണിക്കുട്ടന്‍, ജയേഷ് എന്നിവര്‍ സംസാരിച്ചു. മണലി ബ്രാഞ്ച് സമ്മേളനം വെള്ളറട മണ്ഡലം സെക്രട്ടറി കെ.പി. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. ആനപ്പാറ ഗംഗാധരന്റെ സ്മൃതി കുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തി. ആസ്റ്റിന്‍ രാജിന്റെ അധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ മണലി ബ്രാഞ്ച് സെക്രട്ടറിയായി വിനില്‍ കുമാറിനെയും അസിസ്റ്റന്റ് സെക്രട്ടറിയായി വിജയകുമാറിനെയും തെരഞ്ഞെടുത്തു. മണ്ഡലം കമ്മിറ്റി അംഗം ജെ. ബാലരാജ്, ഇടമനശ്ശേരി സന്തോഷ്, ദിലീപ് രാജ്, അല്‍ഫോന്‍സ എന്നിവർ സംസാരിച്ചു. കാക്ക തൂക്കി ബ്രാഞ്ച് സമ്മേളനം വെള്ളറട മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി വാഴിച്ചല്‍ ഗോപന്‍ ഉദ്ഘാടനം ചെയ്തു. കാക്കതൂക്കി നടരാജ പണിക്കരുടെ സ്മൃതി കുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തി. സുജാതയുടെ അധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ ബ്രാഞ്ച് സെക്രട്ടറിയായി രവീന്ദ്രനെയും അസിസ്റ്റന്റ് സെക്രട്ടറിയായി ലില്ലിപുഷ്പത്തെയും തെരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story