Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightതറയിൽ തൊടാതെ...

തറയിൽ തൊടാതെ പായുന്നവരെ പൊതുജനത്തിനും 'പിടികൂടാം'

text_fields
bookmark_border
തിരുവനന്തപുരം: റോഡ് സുരക്ഷക്ക് ഭീഷണിയാകുന്ന വാഹനങ്ങളെ പിടികൂടുന്നതിന് പൊതുജനങ്ങളുടെ സഹകരണം തേടി മോട്ടോർ വാഹനവകുപ്പ്. സൈലൻസറുകൾ മാറ്റി അതി തീവ്രശബ്ദം പുറപ്പെടുവിക്കുക, പൊതു നിരത്തുകളിൽ അഭ്യാസം പ്രകടനം / മത്സരയോട്ടം നടത്തുക, അമിത വേഗത്തിലും അപകടകരമായും വാഹനമോടിക്കുക, റോഡ് സുരക്ഷക്ക് ഭീഷണിയാകുന്ന രൂപമാറ്റങ്ങൾ വരുത്തുക, തുടങ്ങിയവ സംബന്ധിച്ചുള്ള വിവരങ്ങൾ, ഡ്രൈവർമാരെ പറ്റിയുള്ള വിവരങ്ങൾ ഫോട്ടോകൾ, ചെറിയ വിഡിയോകൾ സഹിതം അതത് ജില്ലകളിലെ എൻഫോഴ്സ്മെന്‍റ് ആർ.ടി.ഒ മാരെ അറിയിക്കാം. വിവരങ്ങൾ നൽകുന്നവരുടെ വിശദാംശങ്ങൾ രഹസ്യമായി സൂക്ഷിക്കും. നിയമ ലംഘനങ്ങൾ തടയാൻ 'ഓപറേഷൻ സൈലൻസ്' എന്ന പേരിൽ ഒരു പ്രത്യേക പരിശോധന ആരംഭിച്ചെങ്കിലും പരിമിതമായ അംഗ സംഖ്യയുള്ള വകുപ്പിലെ ഉദ്യോഗസ്ഥരുടെ പ്രവർത്തനം കൊണ്ടുമാത്രം ഇത്തരം നിയമ ലംഘനങ്ങൾ തടയാനാനാകാത്ത സാഹചര്യത്തിലാണ് മോട്ടോർ വാഹനവകുപ്പ് പൊതുജനങ്ങളുടെ സഹകരണം തേടുന്നത്. വിവരങ്ങൾ അറിയിക്കേണ്ട മൊബൈൽ നമ്പറുകൾ ചുവടെ 1. തിരുവനന്തപുരം - 9188961001 2. കൊല്ലം - 9188961002 3. പത്തനംതിട്ട - 9188961003 4. ആലപ്പുഴ - 9188961004 5. കോട്ടയം - 9188961005 6. ഇടുക്കി - 9188961006 7. എറണാകുളം - 9188961007 8. തൃശൂർ - 9188961008 9. പാലക്കാട് - 9188961009 10. മലപ്പുറം - 9188961010 11. കോഴിക്കോട് - 9188961011 12. വയനാട് - 9188961012 13. കണ്ണൂർ - 9188961013 14. കാസർകോട് - 9188961014
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story