Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Feb 2022 5:32 AM IST Updated On
date_range 21 Feb 2022 5:32 AM ISTഗവര്‍ണറുടെ ശരീഅത്ത് വിരുദ്ധ പ്രചാരണം മുസ്ലിം ഏകോപനസമിതി രാജ്ഭവന്‍ മാര്‍ച്ച് വ്യാഴാഴ്ച
text_fieldsbookmark_border
തിരുവനന്തപുരം: ഭരണഘടന പദവിയിലിരുന്ന് ഇസ്ലാമിക ശരീഅത്തിനെ അവഹേളിക്കുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍റെ നടപടിക്കെതിരെ മുസ്ലിം ഏകോപന സമിതി രാജ്ഭവന്‍ മാര്‍ച്ച് നടത്തും. വ്യാഴാഴ്ച രാവിലെ 10.30ന് പാളയം രക്തസാക്ഷി മണ്ഡപത്തിന് സമീപത്ത് നിന്നും മാര്‍ച്ച് ആരംഭിക്കും. ഇസ്ലാമിക ജീവിത ശൈലിക്കും ഹിജാബ് ഉൾപ്പെടെയുള്ള ചിഹ്നങ്ങള്‍ക്കുമെതിരെ പ്രസ്താവന തുടരുന്നത് മതേതര വിരുദ്ധവും സാമാന്യ മര്യാദകയുടെ ലംഘനവുമാണ്. ശരീഅത്ത് വിരുദ്ധനും സംഘ്പരിവാര്‍ ഏജന്‍റുമായ ആരിഫ്ഖാന്‍ നടത്തുന്ന ദുഷ്പ്രചാരണങ്ങള്‍ മതേതര സങ്കല്‍പങ്ങള്‍ക്കെതിരായ വെല്ലുവിളിയാണ്. കേന്ദ്ര സര്‍ക്കാര്‍ അദ്ദേഹത്തെ തിരിച്ചുവിളിക്കണമെന്നും ഏകോപനസമിതി യോഗം ആവശ്യപ്പെട്ടു. ചെയര്‍മാന്‍ പാച്ചല്ലൂര്‍ അബ്ദുസലീം മൗലവി അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ പനവൂര്‍ നവാസ് മന്നാനി, കുറ്റിച്ചല്‍ ഹസന്‍ ബസരി മൗലവി, വി.എം ഫത്തഹുദ്ദീന്‍ റഷാദി, പാനിപ്ര ഇബ്റാഹീം ബാഖവി, എസ്. മന്‍സൂറുദ്ദീന്‍ റഷാദി, സയ്യിദ് പൂക്കോയ തങ്ങള്‍ ബാഖവി, കടുവയില്‍ ഷാജഹാന്‍ മൗലവി, ഹാഫിസ് സുലൈമാന്‍ മൗലവി, ഹാഫിസ് റഫീഖ് അഹമ്മദ് കാശിഫി, പൂവ്വച്ചല്‍ ഫിറോസ് ഖാന്‍ ബാഖവി തുടങ്ങിയവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story