Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഹൈടെക് ബസ്...

ഹൈടെക് ബസ് ഷെൽറ്ററിന്റെ ഉദ്​ഘാടനം നാളെ

text_fields
bookmark_border
ബാലരാമപുരം: എം. വിൻസെന്റ് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്ന്​ 14.5 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച ഹൈടെക് ബസ് ഷെൽറ്ററിന്റെ ഉദ്​ഘാടനം ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന്​ ഡോ. ശശി തരൂർ എം.പി നിർവഹിക്കും. സി.സി.ടി.വി കാമറ, എഫ്.എം റേഡിയോ, വൈ ഫൈ, മൊബൈൽ ചാർജിങ്​ പ്ലഗ്, മൊബൈൽ സ്റ്റാന്റ്, ഡിജിറ്റൽ ക്ലോക്ക്, ന്യൂസ് പേപ്പർ-വീക്കിലി സ്റ്റാന്റ്, പ്രധാനപ്പെട്ട ഫോൺ നമ്പറുകൾ, രാഷ്ട്രപിതാവിന്റെ ഛായാചിത്രം, ബാലരാമപുരത്തിന്റെ തനിമ വിളിച്ചോതുന്ന ബാലരാമപുരം കൈത്തറി, ബാലരാമപുരം ജങ്​ഷൻ, ബാലരാമപുരത്തെ പുരാതന ദേവാലയങ്ങൾ, തുടങ്ങിയവയുടെ ഛായാചിത്രങ്ങളും കുടിവെള്ളമടക്കമുള്ള സൗകര്യങ്ങളുമാണ് ബസ് ഷെൽറ്ററിൽ ഒരുക്കിയിരിക്കുന്നത്. കലക്ടറുടെ ഉത്തരവ് പ്രകാരം ഇരിപ്പിടം ഒഴിവാക്കിയുള്ള നിർമാണ പ്രവർത്തനമാണ് ബസ് ഷെൽറ്ററിൽ സജ്ജമാക്കിയിരിക്കുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story