Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകെ.എസ്.ഇ.ബി...

കെ.എസ്.ഇ.ബി ജീവനക്കാരുടെ സമരം; ശക്തമായ നിലപാടുമായി ചെയർമാൻ​

text_fields
bookmark_border
'കടക്ക്​ തീ പിടിച്ചിട്ടില്ല, നാട്ടുകാർ ഓടി വരേണ്ടതുമില്ല' തിരുവനന്തപുരം: കടക്ക്​ തീപിടിച്ചിട്ടില്ലെന്നും നാട്ടുകാർ ഓടിവരേണ്ടതില്ലെന്നും​ പരാമർശിച്ച്​, ജീവനക്കാരുടെ സമരത്തിനെതിരെ കെ.എസ്​.ഇ.ബി ചെയർമാൻ ഡോ. ബി. അശോകിന്‍റെ ഫേസ്​ബുക്ക്​ പോസ്റ്റ്​. ഒരു ജീവനക്കാരന്‍റെ ഫേസ്​ബുക്ക്​ പോസ്റ്റുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിച്ചാണ്​ കുറിപ്പ്​. ബോർഡിന്‍റെ 'സെൻസിറ്റിവ് ആൻഡ്​ വൾണറബിൾ'ആയ സാങ്കേതിക സൗകര്യങ്ങൾക്ക് അതതുകാലത്തെ ആഭ്യന്തര സുരക്ഷാനിർദേശം അനുസരിച്ചാണ് പൊലീസ് സുരക്ഷ ക്രമീകരിച്ചത്. വ്യവസായസുരക്ഷക്ക്​ പ്രത്യേക സേന സംസ്ഥാനത്ത് രൂപവത്​കരിച്ച പശ്ചാത്തലത്തിൽ ജില്ല ആംഡ് സേനക്ക്​ പകരം സംസ്ഥാന വ്യവസായ സുരക്ഷാസേനയെ (എസ്.ഐ.എസ്.എഫ്) നിയോഗിക്കണമെന്ന്​ രേഖാമൂലം കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ നിർദേശിച്ചു. 300 കോടിയിൽപരം വിറ്റുവരവുള്ള പൊതുമേഖല സ്ഥാപനങ്ങൾക്ക് എസ്.ഐ.എസ്.എഫ് സുരക്ഷയാണ് നിർബന്ധം എന്നു മനസ്സിലാക്കി കമ്പനി ബോർഡ് പടിപടിയായി എസ്.ഐ.എസ്.എഫിനെ നിയോഗിക്കാൻ നിശ്ചയിച്ചു. അതിന് സംസ്ഥാന ആഭ്യന്തരവകുപ്പിനോട്​ അപേക്ഷിച്ചു. നിലവിലെ ആളോഹരി ചെലവിൽതന്നെ അവർ അനുവദിക്കുകയും ചെയ്തു. ചുരുക്കം ചില വ്യക്തികൾ കുളം കലക്കി മീൻ പിടിക്കുകയാണെന്നും പോസ്റ്റിൽ ആരോപിക്കുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story