Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Feb 2022 5:33 AM IST Updated On
date_range 15 Feb 2022 5:33 AM IST'ആരിഫ് മുഹമ്മദ് ഖാന്റെ പ്രസ്താവന പദവിക്ക് നിരക്കാത്തത്'
text_fieldsbookmark_border
തിരുവനന്തപുരം: ഹിജാബ് വിഷയത്തില്‍ ആരിഫ് മുഹമ്മദ് ഖാന്റെ പ്രസ്താവന ഗവര്‍ണര്‍ പദവിക്ക് നിരക്കാത്തതാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഉസ്മാന്‍. ഗവര്‍ണര്‍ പദവി ആർ.എസ്.എസിന്റെ പ്രവര്‍ത്തനത്തിനുവേണ്ടി ഉപയോഗിക്കരുത്. പല പദവികളും അദ്ദേഹം നേടിയത് മുസ്ലിം പേര് ഉപയോഗപ്പെടുത്തിയാണ്. അതേ സമൂഹംതന്നെ അദ്ദേഹത്തില്‍നിന്ന് അവഹേളനങ്ങളും പീഡനങ്ങളും നേരിടേണ്ടിവന്നിട്ടുണ്ട്. മതവിഷയത്തില്‍ അഭിപ്രായം പറയലല്ല ഗവര്‍ണറുടെ ഉത്തരവാദിത്തം. ശരീഅത്ത് വിഷയത്തിലുള്‍പ്പെടെ മുസ്ലിം സമൂഹത്തിനെതിരെ നിലപാടെടുത്തിട്ടുള്ളയാളാണ്. ആർ.എസ്.എസിനുവേണ്ടി വിവരക്കേട് വിളമ്പുന്നതില്‍നിന്ന് ഗവർണർ പിന്മാറണമെന്നും അല്ലാത്തപക്ഷം ഉന്നതമായ ഭരണഘടന പദവി സ്വയം ഒഴിയാന്‍ തയാറാകണമെന്നും പി.കെ. ഉസ്മാന്‍ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story