Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightട്രാൻസ്ജെൻഡർ...

ട്രാൻസ്ജെൻഡർ വ്യക്തികളായ മനുവും ശ്യാമയും വിവാഹിതരായി

text_fields
bookmark_border
തിരുവനന്തപുരം: പ്രണയദിനത്തിൽ ട്രാൻസ്ജെൻഡർ വ്യക്തികളായ ശ്യാമയും മനുവും വിവാഹിതരായി. ടെക്‌നോപാർക്കിൽ സീനിയർ എച്ച്.ആർ എക്സിക്യൂട്ടിവാണ് തൃശൂർ സ്വദേശി മനു കാർത്തിക. സാമൂഹികസുരക്ഷാവകുപ്പിൽ ട്രാൻസ്‌ജെൻഡർ സെല്ലിലെ സ്റ്റേറ്റ് പ്രോജക്ട് കോഓഡിനേറ്ററും ആക്ടിവിസ്റ്റുമാണ് തിരുവനന്തപുരം സ്വദേശിയായ ശ്യാമ എസ്. പ്രഭ. 10 വര്‍ഷമായി പരസ്പരം അറിയാവുന്നവരാണ്​​ ഇരുവരും. 2017ലാണ് പ്രണയം തുറന്നുപറഞ്ഞത്. രണ്ട് വീട്ടുകാരുടെയും പൂർണ സമ്മതത്തോടെ പ്രിയപ്പെട്ടവരുടെയെല്ലാം സാന്നിധ്യത്തിൽ ഹിന്ദു ആചാരപ്രകാരം തിങ്കളാഴ്ച തിരുവനന്തപുരം ഇടപ്പഴിഞ്ഞി അളകാപുരി ഓഡിറ്റോറിയത്തിലായിരുന്നു വിവാഹം. കേരളത്തില്‍ മുമ്പും ട്രാൻസ്ജെൻഡർ വിവാഹങ്ങൾ നടന്നിട്ടുണ്ടെങ്കിലും ആൺ, പെൺ ഐഡന്‍റിറ്റി ഉപയോഗിച്ചാണ് വിവാഹം രജിസ്റ്റർ ചെയ്തത്. ആധാർ അടക്കമുള്ള എല്ലാ രേഖകളിലും ഇരുവരും ട്രാൻസ്ജെൻഡർ ആണ്​. ട്രാൻസ്​വുമണായ ശ്യാമയും ട്രാൻസ്​മെൻ ആയ മനുവും ട്രാൻസ്ജെൻഡർ ഐഡന്‍റിറ്റിയിൽ തന്നെ വിവാഹം രജിസ്റ്റർ ചെയ്യാനുള്ള തയാറെടുപ്പിലാണ്​. വേണ്ടിവന്നാൽ ഹൈകോടതിയെയും സമീപിക്കാനൊരുങ്ങുകയാണ് ഇരുവരും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story