Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅവനവഞ്ചേരി ഗവ....

അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ കുട്ടിക്കവികളെ ആദരിച്ചു

text_fields
bookmark_border
അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ കുട്ടിക്കവികളെ ആദരിച്ചു
cancel
ആറ്റിങ്ങൽ: സാഹിത്യ സംഘടനയായ ഹാവൻസ് ഇന്‍റർനാഷണലിന്‍റെ നേതൃത്വത്തിൽ ഇംഗ്ലീഷ് കാവ്യലോകത്ത്​ ചുവടുവെച്ച അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ 33 കുട്ടിക്കവികളെ ആദരിച്ചു. ഹാവൻസ് വൈസ് പ്രസിഡന്‍റ്​ ബാലചന്ദൻ നായർ ഉദ്ഘാടനം ചെയ്തു. സ്കൂൾ പി.ടി.എ പ്രസിഡന്‍റ്​ അഡ്വ.എൽ.ആർ. മധുസൂദനൻ നായർ അധ്യക്ഷത വഹിച്ചു. വിജയൻ പാലാഴി, വിതുര വി. അശോക്, ലക്ഷ്മി അജിത്, സ്കൂൾ ഹെഡ്മിസ്ട്രസ് ടി.ടി.അനിലാറാണി, അധ്യാപനായ എൻ. സാബു എന്നിവർ സംബന്ധിച്ചു. ഒരു വർഷം നീളുന്ന ഹാവൻ റൂണ്ടിവു-2022 പരിപാടിയുടെ ഭാഗമായിട്ടാണ് കുട്ടികൾ കവിതകൾ സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിച്ചത്. ജനുവരിയിൽ ലോക പ്രസിദ്ധ കവിതകൾ ചൊല്ലി അവതരിപ്പിക്കുന്നതിനൊപ്പം സ്വന്തം കവിതകളും കുട്ടികൾ അവതരിപ്പിച്ചു. മികച്ച പ്രകടനം നടത്തിയ ആലിയ നിസാറിനെ മികച്ച വിദ്യാർഥി കവിയായി തെരഞ്ഞെടുത്തു. 1000 രൂപയുടെ കാഷ് അവാർഡും സർട്ടിഫിക്കറ്റും സമ്മാനിച്ചു. കവിതകൾ അവതരിപ്പിച്ച മുഴുവൻ കുട്ടികൾക്കും യോഗത്തിൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ഫോട്ടോ: ഹാവൻസ് ഇന്‍റർനാഷനലിന്‍റെ നേതൃത്വത്തിൽ അവനവഞ്ചേരി ഗവ.എച്ച്.എസിലെ കുട്ടിക്കവികളെ ആദരിക്കുന്നു twatl kuttikavikale adarikkunnu
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story