Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightശാർക്കര പൊങ്കാല...

ശാർക്കര പൊങ്കാല ക്ഷേത്രത്തിലെ പണ്ടാര അടുപ്പിൽ മാത്രമായി നടന്നു ഭക്തജനങ്ങൾ വീടുകളിൽ പൊങ്കാലയിട്ടു

text_fields
bookmark_border
ആറ്റിങ്ങൽ: ശാർക്കര ദേവീക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം കൊവിഡിന്റെ പശ്ചാത്തലത്തിൽ ക്ഷേത്രത്തിലെ പണ്ടാര അടുപ്പിൽ മാത്രമായി നടന്നു. ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ രാവിലെ 9 നും 9.30നും മധ്യേ ക്ഷേത്ര മേൽശാന്തി ചിറയ്ക്കര നന്ദനമഠത്തിൽ പ്രേംകുമാർ പോറ്റി പണ്ടാര അടുപ്പിൽ തീ പകർന്നു. കണ്ണൻ പോറ്റി, ഈശ്വരൻ പോറ്റി എന്നിവർ ചടങ്ങുകൾക്ക് മേൽനോട്ടം വഹിച്ചു. ക്ഷേത്രത്തിന് അഞ്ചു കിലോമീറ്റർ ചുറ്റളവിൽ ഭക്തജനങ്ങൾ വീടുകളിൽ പൊങ്കാലയിട്ട് ദേവിക്ക് സമർപ്പിച്ചു. 11.45ന് പൊങ്കാല നിവേദ്യം നടന്നു. ശാർക്കര ദേവസ്വം എ.ഒ ഇൻചാർജ്​ ടി. സുരേഷ് കുമാർ, ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് ശ്രീകുമാർ പെരുങ്ങുഴി, സെക്രട്ടറി അജയൻ ശാർക്കര, വൈസ് പ്രസിഡന്റ് മിഥുൻ.ടി.ഭദ്രൻ, അംഗങ്ങളായ എസ്. വിജയകുമാർ, മണികുമാർ, ഭദ്രകുമാർ, കിട്ടു ഷിബു, രാജശേഖരൻ, അഭിൻലാൽ, ഗിരീഷ് കുമാർ, ഷിജു, സുധീഷ് കുമാ‌ർ തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. പൊങ്കാലയോടനുബന്ധിച്ച് ഞായറാഴ്ച രാവിലെയും വൈകീട്ടും ക്ഷേത്രത്തിൽ പ്രത്യേക പൂജകൾ നടന്നു. പൂജകളിൽ കോവിഡ് മാനദണ്ഡങ്ങളനുസരിച്ച് നിരവധി ഭക്തജനങ്ങൾ പങ്കെടുത്തു. ഫോട്ടോ ശാർക്കര ദേവീക്ഷേത്രത്തിലെ പൊങ്കാലക്ക് മേൽശാന്തി ചിറയ്ക്കര നന്ദനമഠത്തിൽ പ്രേംകുമാർ പോറ്റി പണ്ടാര അടുപ്പിൽ തീ പകരുന്നു. Twatl sarkkara ponkala
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story