Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Feb 2022 5:35 AM IST Updated On
date_range 14 Feb 2022 5:35 AM ISTയുവാവിനെ കുത്തിയ കേസിലെ പ്രതികൾ പിടിയിൽ
text_fieldsbookmark_border
കല്ലമ്പലം: യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികളെ കല്ലമ്പലം െപാലീസ് അറസ്റ്റ് ചെയ്തു. നെയ്യാറ്റിൻകര ചെങ്കൽ ഊരാളി വിളാകത്ത് പുത്തൻവീട്ടിൽ അഭിജിത്ത് (25), നാവായിക്കുളം വെട്ടിയറ മെലെ കൈപ്പട വീട്ടിൽ പ്രശോഭൻ (43), കരവാരം സുനിതാമന്ദിരത്തിൽ ശ്രീരാജ് (24), ഒറ്റൂർ മുള്ളറംകോട് പാലവിള വീട്ടിൽ സജിൻ പ്രദീപ് (33), കായിക്കര ഏറത്ത് പടിഞ്ഞാറേ വീട്ടിൽ വിജിൻ (22) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം പുലർച്ച മൂന്നിന് നക്രാംകോണത്ത് ആയുധങ്ങളുമായി ഓട്ടോയിൽ എത്തിയ സംഘം കുടവൂർ ഞാറയിൽകോണം നക്രാംകോണം ഷിറാസ് മൻസിലിൽ ഷിഹാനെ (27) കുത്തുകയും നാട്ടുകാരെ കത്തികാട്ടി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. വർക്കല ഡിവൈ.എസ്.പി നിയാസിന്‍റെ നേതൃത്വത്തിൽ കല്ലമ്പലം സി.ഐ ഫറോസ്.ഐ, എസ്.ഐമാരായ ശ്രീലാൽ ചന്ദ്രശേഖരൻ, വിജയകുമാർ, അനിൽകുമാർ, ജയൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
