Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Feb 2022 5:30 AM IST Updated On
date_range 14 Feb 2022 5:30 AM ISTകശാപ്പുശാലകളില്‍ ആരോഗ്യ, ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി
text_fieldsbookmark_border
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര നഗരസഭപരിധിയിലെ കശാപ്പുശാലകളില്‍ ആരോഗ്യ, ഭക്ഷ്യസുരക്ഷ വിഭാഗം ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. നെയ്യാറ്റിന്‍കര അമരവിള താന്നിമൂട് വരെയും ഓലത്താന്നി മുതല്‍ പെരുമ്പഴുതൂര്‍ വരെയുമുള്ള മാംസ വില്‍പന കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്. ഞായറാഴ്ച രാവിലെ ഏഴരയോടെ പരിശോധന ആരംഭിച്ചു. 19 കേന്ദ്രങ്ങളില്‍ പരിശോധന നടന്നു. നഗരസഭ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മധുകുമാര്‍, ഭക്ഷ്യസുരക്ഷ വിഭാഗം നെയ്യാറ്റിന്‍കര സര്‍ക്കിള്‍ ഓഫിസര്‍ അനിജ, കോവളം സര്‍ക്കിള്‍ ഓഫിസര്‍ ജയകുമാര്‍, നഗരസഭ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ രമ്യശ്രീ, സരിഗ, ആശ്വതി കൃഷ്ണ, സിന്ധു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടന്നത്. അനാരോഗ്യകരമായ സാഹചര്യത്തില്‍ മാംസവില്‍പന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി ആക്ഷേപം ഉയര്‍ന്നതിനെത്തുടര്‍ന്ന് ആരോഗ്യ, ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥരുടെയും മൃഗസംരക്ഷണ വകുപ്പിലെ ഡോക്ടര്‍മാരുടെയും യോഗം കഴിഞ്ഞദിവസം ചേർന്നു. മാനദണ്ഡങ്ങളും മാർഗനിര്‍ദേശങ്ങളും പാലിക്കാത്ത അറവുകേന്ദ്രങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് നഗരസഭ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ ജെ. ജോസ് ഫ്രാങ്ക്ളിന്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story