Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Feb 2022 5:30 AM IST Updated On
date_range 14 Feb 2022 5:30 AM ISTകോൺഗ്രസ് എസില്‍ ചേർന്നു
text_fieldsbookmark_border
കാട്ടാക്കട: അരുവിക്കര നിയോജക മണ്ഡലത്തില്‍ അമ്പതോളം പേർ പ്രവർത്തിക്കാൻ തീരുമാനിച്ചതായി അരുവിക്കര ബ്ലോക്ക് നേതാക്കളായ ബാലചന്ദ്രൻ നായർ, പുത്തൻപള്ളി അസീസ്, പൂവച്ചൽ റാഫി എന്നിവർ പത്രസേമ്മളനത്തില്‍ അറിയിച്ചു. അരുവിക്കര ബ്ലോക്ക് പ്രസിഡന്റ് ബാലചന്ദ്രന്‍ നായരുടെ അധ്യക്ഷതയിൽ ഞായറാഴ്ച വൈകീട്ട് മൂന്നിന് ആര്യനാട് സാഗർ കോളജില്‍ നടക്കുന്ന കൺവെൻഷന്‍ രാമചന്ദ്രൻ കടന്നപ്പള്ളി എം.എല്‍.എ ഉദ്ഘാടനം ചെയ്യും. വൈദ്യുതി മുടക്കം പതിവ് കാട്ടാക്കട: പൂവച്ചൽ വൈദ്യുതി സെക്ഷന്‍ കീഴിലെ പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങുന്നത് പതിവാണെന്ന് പരാതി. ഓഫിസിലേക്ക് വിളിച്ചാൽ അറ്റകുറ്റപ്പണി നടക്കുന്നു എന്ന പതിവ് മറുപടിയാണ് ലഭിക്കുകയെന്നും കഴിഞ്ഞ രണ്ടാഴ്ചയായി ഇതാണ് സ്ഥിതിയെന്നും ഉപഭോക്താക്കൾ പരാതിപ്പെട്ടു. ദിവസവും മൂന്നുതവണ വൈദ്യുതി ബന്ധം തടസ്സപ്പെടുന്നത് പതിവാണ്. അറ്റകുറ്റപ്പണി കാരണം വൈദ്യുതി തടസ്സം ഉണ്ടാകുന്നത് സന്ദേശം വഴി മുൻകൂട്ടി അറിയിക്കണമെന്ന ബോർഡിന്റെ നിർദേശവും പാലിക്കാറില്ല. വിദ്യാർഥികൾക്കും വ്യാപാര സ്ഥാപനങ്ങൾക്കുമൊക്കെ പതിവായുള്ള വൈദ്യുതി തടസ്സം ബുദ്ധിമുട്ടാകുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story