Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Feb 2022 5:29 AM IST Updated On
date_range 14 Feb 2022 5:29 AM ISTഗ്യഹനാഥനെ കിണറ്റിൽ കെട്ടിത്തൂക്കി മർദിച്ച സംഭവത്തിലെ പ്രധാന പ്രതി പിടിയിൽ
text_fieldsbookmark_border
പോത്തൻകോട്: ഗൃഹനാഥനെ കിണറ്റിൽ കെട്ടിത്തൂക്കി മർദിച്ച ബ്ലേഡ് മാഫിയ സംഘത്തിലെ രണ്ടുപേർ കൂടി പിടിയിൽ. പോത്തൻകോട് സ്വദേശി ഷുക്കൂർ, അയിരൂപ്പാറ സ്വദേശി മനോജ് എന്നിവരെയാണ് പോത്തൻകോട് പൊലീസ് അറസ്റ്റു ചെയ്തത്. ഷുക്കൂറിനെ പെരുമാതുറയിൽ നിന്നും മനോജിനെ ചെമ്പൂരിൽ നിന്നുമാണ് പിടികൂടിയത്. കൊലപാതകം ഉൾപ്പടെയുള്ള കേസുകളിൽ പ്രതിയാണ് മനോജ്. ചൊവ്വാഴ്ചയാണ് പലിശ മുടങ്ങിയതിനെ തുടർന്ന് കടം നൽകിയ പണം തിരികെ ലഭിക്കാൻ പോത്തൻകോട് സ്വദേശിയായ നസീമിനെ തട്ടിക്കൊണ്ടുപോയി പൊട്ടക്കിണറ്റിൽ കെട്ടിത്തൂക്കി മർദിച്ചത്. ഷുക്കൂറാണ് പണം തിരികെ വാങ്ങാനായി സംഘത്തിന് ക്വട്ടേഷൻ നൽകിയത്. 10000 രൂപ ക്വട്ടേഷൻ സംഘത്തിന് അഡ്വാൻസ് നൽകിയതായി പൊലീസിന്റെ ചോദ്യം ചെയ്യലിൽ ഷുക്കൂർ വെളിപ്പെടുത്തി. സംഭവത്തിൽ മൂന്നുപ്രതികളെ നേരേത്ത പൊലീസ് പിടികൂടിയിരുന്നു. മുഴുവൻ പ്രതികളെയും കസ്റ്റഡിയിൽ വാങ്ങുമെന്ന് പോത്തൻകോട് െപാലീസ് പറഞ്ഞു. അറസ്റ്റുചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
