Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമന്ത്രിമാരുടെ...

മന്ത്രിമാരുടെ പ്രഖ്യാപനം കാറ്റില്‍ പാറി; വലിയതുറ കടല്‍പ്പാലം അപകടാവസ്ഥയിലേക്ക്

text_fields
bookmark_border
വലിയതുറ: വലിയതുറ കടല്‍പ്പാലം കൂടുതല്‍ അപകടാവസ്ഥയിലേക്ക്. കഴിഞ്ഞവര്‍ഷത്തെ ശക്തമായ കടലാക്രമണത്തില്‍ പത്ത് പില്ലറുകള്‍ക്ക് കേടുപറ്റി പാലത്തിന്‍റെ മധ്യഭാഗം കടലിലേക്ക് താഴ്ന്നിരുന്നു. തുടര്‍ന്ന് സ്ഥലം സന്ദര്‍ശിച്ച മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവര്‍കോവിലും തകര്‍ന്ന ഭാഗങ്ങള്‍ ആറുമാസത്തിനുള്ളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുമെന്ന് ഉറപ്പ്​ നല്‍കി. മാസങ്ങള്‍ കഴിഞ്ഞിട്ടും പാലത്തിന്‍റെ സംരക്ഷണത്തിനായി ഒരുവിധ നിര്‍മാണപ്രവര്‍ത്തനവും ഇതുവരെയും ആരംഭിട്ടില്ല. തുടര്‍നടപടികള്‍ ഉദ്യോഗസ്ഥര്‍ ചുവപ്പ് നാടയില്‍ ഒതുക്കിയെന്ന് മത്സ്യത്തൊഴിലാളികള്‍ ആരോപിക്കുന്നു. പാലം അപകടത്തിലായത്​ കാരണം തദ്ദേശീയ മത്സ്യത്തൊഴിലാളികള്‍ കടലില്‍ വള്ളമിറക്കാന്‍ പാടുപെടുന്ന അവസ്ഥയിലാണ്. കടലാക്രമണം കുറഞ്ഞ സമയത്ത് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചി​െല്ലങ്കില്‍ ഉപജീവനത്തിന് തങ്ങൾ ആശ്രയിക്കുന്ന പാലം പൂര്‍ണമായും തകരുമെന്നും മത്സ്യത്തൊഴിലാളികള്‍ പറയുന്നു. വലിയതുറ തീരത്ത് നിന്നും കടലില്‍ വള്ളം ഇറക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ വള്ളങ്ങള്‍ പാലത്തിൽ എത്തിച്ച് കടലിലേക്ക് തള്ളിയിട്ടശേഷം മത്സ്യത്തൊഴിലാളികള്‍ പാലത്തില്‍ നിന്നും നീന്തി വള്ളങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാറാണ് പതിവ്. 1956 ഒക്ടോബറില്‍ ഒരു കോടി 10 ലക്ഷം രൂപ ​െചലവില്‍ 703 അടി നീളത്തിലും 24 അടി വീതിയിലും നിര്‍മിച്ച ചരിത്രസ്മാരകമായ കടൽപ്പാലമാണ് അധികൃതരുടെ അനാസ്ഥ കാരണം തകര്‍ച്ചയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നത്. എം.റഫീഖ് പടം 1644740972808(1).jpg 1644735991380.jpg 1644740972800(1).jpg 1.കൂടുതല്‍ തകര്‍ച്ചയിലേക്ക് നീങ്ങുന്ന വലിയതുറ കടല്‍പ്പാലം 2.പാലത്തിന്‍റെ അപകടാവസ്ഥ കാരണം കടലില്‍ വള്ളമിറക്കാന്‍ മത്സ്യത്തൊഴിലാളികള്‍ കഷ്ടപ്പെടുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story