Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Feb 2022 5:32 AM IST Updated On
date_range 13 Feb 2022 5:32 AM ISTചീരകര്‍ഷകര്‍ക്കായി ആനാട് പ്രത്യേക വിപണി
text_fieldsbookmark_border
നെടുമങ്ങാട്: ചുട്ടുപൊള്ളുന്ന വെയിലിലും ആനാട്ടെ ചീരകർഷകര്‍ ആവേശത്തിലാണ്. രാവിലെയും വൈകുന്നേരവും ജലസേചനം നടത്തിയാണ് കര്‍ഷകര്‍ ഇഷ്ടവിളയായ ചീരകൃഷിയെ സമ്പന്നമാക്കുന്നത്. ആനാട്ട് വ്യാഴാഴ്ചകളില്‍ നടന്നുവരുന്ന കര്‍ഷകചന്തയില്‍ കെട്ടുകണക്കിന് ചീരയുമായാണ് കര്‍ഷകര്‍ എത്തുന്നത്. പ്രതിസന്ധിഘട്ടത്തിലും വിളയുമായി എത്തുന്ന കര്‍ഷകര്‍ക്ക് അഭിവാദ്യം അര്‍പ്പിച്ച് ആനാട്ടെ ഗ്രാമതരംഗം കാര്‍ഷിക കര്‍മസേന ഒരുക്കിയ ചീര പ്രദര്‍ശനം തിരക്കിട്ട വിപണനവേദിയായും മാറി. കര്‍ഷകരായ പുഷ്‌കരപിള്ള, സദാനന്ദന്‍, നെല്‍സന്‍, ആല്‍ബര്‍ട്ട് തുടങ്ങിയവരാണ് പ്രധാനമായും ചീരകൃഷിനടത്തുന്നത്. കര്‍മസേന ഭാരവാഹികളായ ഷൈലജയും ശക്തിപുരം ഷിബുവും വിപണനത്തിന് നേതൃത്വം വഹിച്ചു. രാവിലെ 8.30 മുതലാണ് ആനാട്ടെ കര്‍ഷകചന്ത. വരുന്ന ദിവസങ്ങളില്‍ 100 വീടുകളില്‍ കര്‍മസേന ടീമിന്റ നേതൃത്വത്തില്‍ ചീരഗ്രാമം കൃഷി നടത്തുമെന്ന് കൃഷിഓഫിസര്‍ എസ്. ജയകുമാറും കര്‍മസേന കോഓഡിനേറ്റര്‍ ശക്തിപുരം ഷിബുവും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
