Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightആറ്റുകാലിൽ കുത്തിയോട്ട...

ആറ്റുകാലിൽ കുത്തിയോട്ട വ്രതത്തിന് തുടക്കമായി

text_fields
bookmark_border
തിരുവനന്തപുരം: ആറ്റുകാല്‍ ഭഗവതിക്ഷേത്ര പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച്​ കുത്തിയോട്ട വ്രതത്തിന് തുടക്കമായി. തിരുമല സ്വദേശി ബി. ബിനീഷാണ് പണ്ടാര ഓട്ടത്തിനായി വ്രതം അനുഷ്ഠിക്കുന്നത്. രാവിലെ 7.30 പന്തീരടിപൂജകള്‍ക്കു ശേഷം വ്രതത്തിന്‍റെ ചടങ്ങുകള്‍ ആരംഭിച്ചു. മേല്‍ശാന്തി പി. ഈശ്വരന്‍നമ്പൂതിരി ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. വെള്ളിയാഴ്ച രാവിലെ മുതല്‍ നിരവധി ഭക്തര്‍ ക്ഷേത്രദര്‍ശനം നടത്തി. വൈകീട്ടും രാത്രി 12നുമുള്ള ദീപാരാധന തൊഴാനും ഭക്തജനത്തിരക്കുണ്ടായിരുന്നു. ഉത്സവത്തോടനുബന്ധിച്ച്​ ക്ഷേത്രകലകളും അരങ്ങേറുന്നുണ്ട്​. ഉത്സവങ്ങളിൽ പ​ങ്കെടുക്കുന്നതിന്​ കൂടുതൽ ഇളവുകൾ നൽകിയത്​ ഭക്തർക്കും ആശ്വാസമായിട്ടുണ്ട്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story