Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമാനസിക വെല്ലുവിളി...

മാനസിക വെല്ലുവിളി നേരിടുന്ന യുവാവിന്റെ ആത്മഹത്യ ഭീഷണി; മുള്‍മുനയിലായി നാട് ​

text_fields
bookmark_border
വെഞ്ഞാറമൂട്: വെമ്പായത്ത് നാടിനെ മുള്‍മുനയില്‍ നിര്‍ത്തി മാനസിക വെല്ലുവിളി നേരിടുന്ന യുവാവിന്‍റെ ആത്മഹത്യ ഭീഷണി. പൊലീസും അഗ്​നിശമനസേനയും നാട്ടുകാരും മൂന്ന് മണിക്കൂര്‍ പരിശ്രമിച്ച്​ യുവാവിനെ ആശുപത്രിയിലേക്ക് മാറ്റിയതോടെയാണ് നാടകീയ രംഗങ്ങള്‍ക്ക് അറുതിയായത്. വെള്ളിയാഴ്ച രാവിലെ 11 ഓടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. വെമ്പായം മദപുരം ഈട്ടിമൂട് സജീല മന്‍സിലില്‍ ഷാജഹാനാണ്​ (38) ആത്മഹത്യ ശ്രമം നടത്തിയത്. മാതാവിനെയും സഹോദരിയെയും പുറത്താക്കി അനുജന്‍ ഷഹീറിനെ തടഞ്ഞുവെച്ചു. വീട് അകത്തുനിന്ന് പൂട്ടി ദേഹത്ത് പെട്രോളൊഴിച്ചശേഷം ലൈറ്ററുമായി ആത്മഹത്യ ഭീഷണി മുഴക്കുകയായിരുന്നു. അയല്‍വാസികൾ അനുനയശ്രമം നടത്തി. ഫലമില്ലാത്തതോടെ വെഞ്ഞാറമൂട് പൊലീസിലും അഗ്​നിശമനസേനയിലും വിവരമറിയിച്ചു. പൊലീസും ഇയാളുമായി സംസാരി​ച്ചെങ്കിലും പുറത്തിറക്കാനായില്ല. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ യുവാവുമായി സംസാരിക്കുന്നതിനിടെ മുന്‍വാതില്‍ പൊലീസും നാട്ടുകാരും ചേര്‍ന്ന് പൊളിച്ച്​ യുവാവിനെ കീഴ്‌പ്പെടുത്തി. അഗ്​നിശമനസേന വെള്ളം ചീറ്റി ലൈറ്റര്‍ ഉപയോഗിക്കുന്നത്​ തടസ്സപ്പെടുത്തി. യുവാവിനെ നാട്ടുകാരുടെ സഹായത്തോടെ മനോരോഗാശുപത്രിയിലേക്ക്​ മാറ്റി. vjd=venjaramood police വെഞ്ഞാറമൂട് ഫോട്ടോ. വെമ്പായം മദപുരത്ത് ആത്മഹത്യ ഭീഷണി മുഴക്കിയ യുവാവിനെ നാട്ടുകാരും പൊലീസും ചേര്‍ന്ന് ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സില്‍ കയറ്റുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story