Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Feb 2022 5:39 AM IST Updated On
date_range 11 Feb 2022 5:39 AM ISTഡോ. ജോർജ് ഓണക്കൂറിന് സ്വീകരണം നൽകി
text_fieldsbookmark_border
തിരുവനന്തപുരം: കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ ഡോ. ജോർജ് ഓണക്കൂറിന് പ്രഭാത് ബുക്ക് ഹൗസ് സ്വീകരണം നൽകി. വഞ്ചിയൂർ ഹെഡ് ഓഫിസിൽ നടന്ന ചടങ്ങിൽ ചെയർമാൻ സി. ദിവാകരൻ അധ്യക്ഷത വഹിച്ചു. ഇതോടനുബന്ധിച്ച് ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രഫ. വി. കാർത്തികേയൻ നായർ പുസ്തകങ്ങൾ പ്രകാശനം ചെയ്തു. അഡീഷനൽ അഡ്വക്കറ്റ് ജനറൽ കെ.പി. ജയചന്ദ്രൻ ഗ്രന്ഥങ്ങൾ ഏറ്റുവാങ്ങി. എസ്. ഹനീഫ റാവുത്തർ, ഡോ. വള്ളിക്കാവ് മോഹൻദാസ്, പ്രഫ. എം. ചന്ദ്രബാബു എന്നിവർ സംസാരിച്ചു. ആവണിത്തേര് (പകൽകുറി വിശ്വൻ), അർപ്പിത (വിനയൻ വടയാറ്റൂർ), ലണ്ടൻ യാത്ര, കമ്പ്യൂട്ടർ പറഞ്ഞ കഥ (കുസുമം ആർ പുന്നപ്ര) എന്നീ ഗ്രന്ഥങ്ങളാണ് പ്രകാശനം ചെയ്തത്. ഡോ. ജോർജ് ഓണക്കൂർ, അഡ്വ. കെ.പി. ജയചന്ദ്രൻ, പ്രഫ. വി. കാർത്തികേയൻ നായർ എന്നിവർക്ക് പ്രഭാതിന്റെ സ്നേഹോപഹാരം ചെയർമാൻ സി. ദിവാകരൻ സമ്മാനിച്ചു. IMG-20220210-WA0160
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story