Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Feb 2022 5:39 AM IST Updated On
date_range 11 Feb 2022 5:39 AM ISTവെറ്റക്കട ഗവ. മുസ്ലിം എൽ.പി.എസ് ഇരുനില കെട്ടിടം ഉദ്ഘാടനം ചെയ്തു
text_fieldsbookmark_border
ഒരു കോടി ചെലവിട്ട് വർക്കല: ഇടവ വെറ്റക്കട ഗവ. മുസ്ലിം യു.പി.എസിന് നിർമിച്ച ഇരുനില കെട്ടിടം ഉദ്ഘാടനം ചെയ്തു. ഇടവ പ്രദേശവാസികളുടെയും പൂർവ വിദ്യാർഥികളുടെയും ചിരകാല സ്വപ്നമാണ് ഇതോടെ പൂവണിഞ്ഞത്. 100 വർഷം മുമ്പ് തുടങ്ങിയ സ്കൂളിന്‍റെ പ്രധാന കെട്ടിടം ഏതുനിമിഷവും നിലംപതിക്കാവുന്ന അവസ്ഥയിലുമായിരുന്നു. അപകടാവസ്ഥയിൽ സ്കൂൾ പ്രവർത്തിച്ചിരുന്നത് വലിയ വാർത്തയായിരുന്നു. അഡ്വ.വി. ജോയി എം.എൽ.എ വിദ്യാഭ്യാസ മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയതിനെ തുടർന്നാണ് പുതിയ ഇരുനില കെട്ടിടം നിർമിക്കാൻ ഒരു കോടി രൂപ അനുവദിച്ചത്. വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി നിർമിച്ച 53 സ്കൂൾ കെട്ടിടങ്ങളുടെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിച്ചു. സ്കൂളിൽ സംഘടിപ്പിച്ച പ്രത്യേക പരിപാടിയിൽ പുതിയ കെട്ടിടം അഡ്വ.വി. ജോയി തുറന്നുകൊടുത്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. ബാലിക്, വൈസ് പ്രസിഡന്‍റ് ശുഭ.ആർ.എസ്. കുമാർ, ജില്ല പഞ്ചായത്ത് അംഗം ഗീതാ നസീർ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുനിത.എസ്.ബാബു, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ വി. സതീശൻ, ഹർഷദ് സാബു, എസ്.എം.സി ചെയർമാൻ ആസാദ്, എം.പി.ടി.എ പ്രസിഡൻറ് സിന്ധു, എ.ഇ.ഒ ആർ. ബിന്ദു, ബി.പി.സി ദിനിൽ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
