Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകടിവീരൻ തെരുവുനായെ...

കടിവീരൻ തെരുവുനായെ നഗരസഭയുടെ ഡോഗ് സ്ക്വാഡ് പിടികൂടി

text_fields
bookmark_border
കടിവീരൻ തെരുവുനായെ നഗരസഭയുടെ ഡോഗ് സ്ക്വാഡ് പിടികൂടി
cancel
വിഴിഞ്ഞം: വിഴിഞ്ഞത്തും പരിസരത്തും നിരവധിപേരെ കടിച്ച് ഭീതിപരത്തിയ തെരുവുനായെ നഗരസഭയുടെ ഡോഗ് സ്ക്വാഡ് പിടികൂടി. വാർഡ് കൗൺസിലർ സമീറയുടെ ശ്രമഫലമായാണ് കോർപറേഷന്‍റെ ഡോഗ് സ്ക്വാഡ് സ്ഥലത്തെത്തിയത്. രണ്ടുദിവസത്തെ പരിശ്രമത്തിനൊടുവിൽ വിഴിഞ്ഞം ജങ്​ഷനു സമീപത്തുനിന്ന്​ വ്യാഴാഴ്ച രാവിലെ അക്രമകാരിയായ നായെ പിടികൂടി. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി പത്രവിതരണക്കാർ ഉൾപ്പെടെ നിരവധിപേർക്ക് നായുടെ കടിയേറ്റിരുന്നു. വിഴിഞ്ഞം ആമ്പൽകുളം ക്രസൻറ് സ്കൂളിനുമുന്നിൽവെച്ച് ഹാർബർ റോഡ് ആലുനിന്ന വിളയിൽ അബ്ദുൽ വാഹിദിനെ നായ്​ കടിച്ചതാണ് അവസാന സംഭവം. മുഖത്തും കൈകാലുകൾക്കും സാരമായി പരിക്കേറ്റു. വിഴിഞ്ഞത്തും പരിസരത്തും തെരുവുനായുടെ ശല്യം ഏറിവരുന്നത് ജനങ്ങളെ ഭീതിയിലാക്കി. വിഴിഞ്ഞം കെ.എസ്.ആർ.ടി.സി ഡിപ്പോ, ആമ്പൽകുളം, വിഴിഞ്ഞം ജങ്​ഷൻ, സാമൂഹികാരോഗ്യ കേന്ദ്രം, കല്ലുവെട്ടാൻകുഴി, കോവളം ബീച്ച് എന്നിവിടങ്ങൾ തെരുവുനായ്ക്കളുടെ വിഹാരകേന്ദ്രം ആയി. നായുടെ കടിയേറ്റ് ചികിത്സ തേടുന്നവർക്ക് വാക്സിനില്ലെന്നും ഡോക്ടർ ഇല്ലെന്നും പറഞ്ഞ് വിഴിഞ്ഞം കമ്യൂണിറ്റി ഹെൽത്ത് സൻെററിൽ ചികിത്സ നിഷേധിക്കുന്നതായി ആരോപണമുണ്ട്​. കഴിഞ്ഞ ദിവസം നായുടെ കടിയേറ്റ്​ ഗുരുതര പരിക്കേറ്റ അബ്ദുൽ വാഹിദ് വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. ഡോക്ടറില്ലെന്ന കാരണം പറഞ്ഞ് പ്രാഥമിക ചികിത്സ പോലും നൽകാതെ മടക്കി. തുടർന്ന് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ എത്തിയാണ് ചികിത്സ നേടിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story