Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Feb 2022 5:38 AM IST Updated On
date_range 11 Feb 2022 5:38 AM ISTയുവതിയുടെ ആത്മഹത്യ; ഭര്‍ത്താവ് അറസ്റ്റില്‍
text_fieldsbookmark_border
ചിത്രം നേമം: യുവതിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു. നേമം സ്റ്റുഡിയോ റോഡ് കളീക്കല്‍ ലെയിന്‍ നന്ദാവനം വീട്ടില്‍ ബിജുവാണ് (46) അറസ്റ്റിലായത്. കഴിഞ്ഞവര്‍ഷം ഡിസംബര്‍ അഞ്ചിനായിരുന്നു കേസിനാസ്പദമായ സംഭവം. ബിജുവിന്റെ ഭാര്യ എന്‍.എസ്. ദിവ്യയാണ് (38) ശരീരത്തില്‍ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയത്. ദിവ്യയുടെ മകള്‍ മജിസ്‌ട്രേറ്റിന് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിവരുകയായിരുന്നു. മണ്ണെണ്ണ ശരീരത്തിലൊഴിച്ച ദിവ്യയെ പിന്തിരിപ്പിക്കുന്നതിനുപകരം ഭർത്താവ് തീപ്പെട്ടി എടുത്ത് നല്‍കുകയും കത്തിച്ച് മരിച്ചോളൂവെന്ന് പറയുകയും ചെയ്തത്രെ. ഇതുപ്രകാരമാണ് ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയത്. നേമം സി.ഐ രഗീഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്ത ബിജുവിനെ കോടതിയില്‍ ഹാജരാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
