Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമീഡിയവൺ: കേന്ദ്രം...

മീഡിയവൺ: കേന്ദ്രം മാധ്യമ സ്വാതന്ത്ര്യം നിഷേധിക്കുന്നു -പി.ഡി.പി

text_fields
bookmark_border
തിരുവനന്തപുരം: മീഡിയവൺ ചാനലിന്റെ സംപ്രേഷണം തടഞ്ഞതിലൂടെ മാധ്യമ സ്വാതന്ത്ര്യം കേന്ദ്ര സർക്കാർ നിഷേധിക്കുകയാണെന്ന് പി.ഡി.പി വൈസ് ചെയർമാൻ വർക്കല രാജ്. മീഡിയവൺ വിലക്കിനെതിരെ പി.ഡി.പി സംസ്ഥാന കമ്മറ്റി ആഹ്വാനം ചെയ്ത കേന്ദ്ര സർക്കാർ ഓഫിസുകളിലേക്കുള്ള പ്രതിഷേധ മാർച്ചിന്‍റെ ഭാഗമായി ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം ജി.പി.ഒക്കു​ മുന്നിൽ നടത്തിയ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നീതിക്കുവേണ്ടിയുള്ള നിയമ പോരാട്ടങ്ങൾക്ക് മീഡിയവണിന് പി.ഡി.പിയുടെ പിന്തുണയുണ്ടാകുമെന്ന്​ അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡന്റ് ഷാഫി നദ്‌വി അധ്യക്ഷത വഹിച്ചു. അഡ്വക്കറ്റ് കാഞ്ഞിരമറ്റം സിറാജ്, കല്ലറ നാളിനാക്ഷൻ, നടയറ ജബ്ബാർ, നഗരൂർ അഷ്റഫ്, ശ്രീകാര്യം സുധീർ, വിഴിഞ്ഞം മജീദ് എന്നിവർ സംസാരിച്ചു. ചിത്രം: PDP
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story