Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഗുരുവി​ന്‍റെ...

ഗുരുവി​ന്‍റെ പ്രവർത്തനങ്ങളെ പല രീതിയിൽ വ്യാഖ്യാനിക്കുന്നു

text_fields
bookmark_border
ഗുരുവി​ന്‍റെ പ്രവർത്തനങ്ങളെ പല രീതിയിൽ വ്യാഖ്യാനിക്കുന്നു
cancel
ആറ്റിങ്ങൽ: ശ്രീനാരായണ ഗുരു സമൂഹത്തിൽ നടത്തിയ പ്രവർത്തനങ്ങളെ പല രീതിയിൽ വ്യാഖ്യാനിക്കപ്പെടുന്നു. ഗുരുദർശനങ്ങളെ നെഞ്ചേറ്റുകയും ഗുരു സംഹിതകളിലധിഷ്ഠിതമായ ജീവിതം നയിക്കുകയും ചെയ്യുന്നവരാണ്​ യഥാർഥ ഗുരു വിശ്വാസികളെന്ന്​ ശിവഗിരി മഠം ഗുരുധർമ പ്രചാരണ സഭ സെക്രട്ടറി സ്വാമി ഗുരുപ്രസാദ്. കടയ്ക്കാവൂർ ചെക്കാല വിളാകം തേവരുനട ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിനു സമീപം പുതിയതായി നിർമിച്ച ശ്രീനാരായണ ഗുരു ക്ഷേത്ര മണ്ഡപം നാടിന്​ സമർപ്പിക്കുകയായിരുന്നു അദ്ദേഹം. ഡോ.എം. ജയപ്രകാശ്, ഷിബു കടയ്ക്കാവൂർ, ഡോ.എം. ജയരാജു, ആർ.എസ്. ഗാന്ധി, സജു പെരുങ്ങേറ്റ്, ചിറയിൻകീഴ് എസ്.എൻ.ഡി.പി യൂനിയൻ പ്രസിഡന്റ് സി. വിഷ്ണുഭക്തൻ, വൈസ് പ്രസിഡന്റ് പ്രദീപ് സഭവിള, സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി, ചന്ദ്രൻ, വി.ബി. ഷാജി, ബിനു, ജയചന്ദ്രബാബു, യൂനിയൻ കൗൺസിലർ ഡി. ചിത്രാംഗദൻ, എസ്.എൻ ട്രസ്റ്റ് ബോർഡംഗം ബൈജു തോന്നയ്ക്കൽ, സുദേവൻ, ഭാസി, രമേശൻ എന്നിവർ പങ്കെടുത്തു. ഗുരുക്ഷേത്ര മണ്ഡപത്തിനു സമീപം സ്ഥാപിച്ച ദൈവദശകം കീർത്തനം ആലേഖനം ചെയ്ത ശിലാഫലകവും സ്വാമി ഗുരുപ്രസാദ് ഉദ്ഘാടനം ചെയ്തു. photo twatl gurudevakshethram കടയ്ക്കാവൂർ ചെക്കാല വിളാകം തേവരുനടയിൽ പുതിയതായി നിർമിച്ച ശ്രീനാരായണ ഗുരു ക്ഷേത്ര മണ്ഡപം ശിവഗിരി മഠം ഗുരുധർമ പ്രചാരണ സഭ സെക്രട്ടറി സ്വാമി ഗുരുപ്രസാദ് സമർപ്പണം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story