Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Feb 2022 5:37 AM IST Updated On
date_range 11 Feb 2022 5:37 AM ISTകേന്ദ്രത്തിന് കത്തയച്ചു
text_fieldsbookmark_border
തിരുവനന്തപുരം: സുഗന്ധവിളകളുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ സ്‌പൈസസ് (പ്രമോഷന്‍ ആന്‍ഡ് ഡെവലപ്‌മെന്‍റ്) ബില്‍ 2022 പ്രകാരം സ്‌പൈസസ് ബോര്‍ഡിന് സംസ്ഥാനത്തെ കാര്‍ഷിക സര്‍വകലാശാലകളും കൃഷി വകുപ്പുമായും സംയോജിച്ച് പ്രവര്‍ത്തിക്കുന്നതിനുള്ള സ്വാതന്ത്ര്യം നല്‍കണമെന്ന് കേന്ദ്രമന്ത്രി പീയുഷ് ഗോയലിന് അയച്ച കത്തില്‍ കൃഷിമന്ത്രി പി. പ്രസാദ് ആവശ്യപ്പെട്ടു. ഏലം കര്‍ഷകരുടെ രജിസ്‌ട്രേഷന്‍ സംബന്ധിച്ച പരാമര്‍ശങ്ങളും സുഗന്ധവിളകളുടെ ഇറക്കുമതി നിയന്ത്രിക്കുന്നതിനാവശ്യമായ സെക്ഷനും പുതിയ ഭേദഗതിയില്‍ വേണം. സുഗന്ധവിള തോട്ടം മേഖലകളില്‍ ജോലിചെയ്യുന്ന തൊഴിലാളികളുടെ താല്‍പര്യം സംരക്ഷിക്കുന്ന വ്യവസ്ഥകളും ബില്ലില്‍ ഉണ്ടാകണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story