Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅമ്മാവൻ പാറയിൽ...

അമ്മാവൻ പാറയിൽ പുറമ്പോക്ക് ഭൂമി കൈയേറി

text_fields
bookmark_border
അമ്മാവൻ പാറയിൽ പുറമ്പോക്ക് ഭൂമി കൈയേറി
cancel
നെടുമങ്ങാട്: നഗരസഭയിലെ ചിറക്കാണി വാർഡിൽ വേങ്കോട് അമ്മാവൻ പാറയിലെ പുറമ്പോക്ക് ഭൂമി കൈയേറാൻ ശ്രമം. തൊട്ടടുത്ത് പ്രവർത്തിക്കുന്ന സ്വാശ്രയ മെഡിക്കൽ കോളജ് ആശുപത്രി മാനേജ്‍മെന്റ് റവന്യൂ അധികാരികളുടെ ഒത്താശയോടെയാണ് കഴിഞ്ഞദിവസം പുറംമ്പോക്ക് കൈയേറി വൃക്ഷങ്ങൾ മുറിച്ചുമാറ്റിയത്. ആശുപത്രി ഇവിടെ അനധികൃതമായി നിർമിച്ച കെട്ടിടങ്ങൾക്ക് നഗരസഭ ഇതുവരെ അനുമതി നൽകിയിട്ടില്ല. അമ്മാവൻ പാറ വിനോദ സഞ്ചാര കേന്ദ്രമാക്കുന്നതിന് നഗരസഭ പദ്ധതി സർക്കാറിന് സമർപ്പിച്ചിരിക്കെയാണ് കൈയേറ്റം. മൂന്നു മാസം മുമ്പ് നഗരസഭ സർക്കാർ ഭൂമിയെന്ന് കാണിച്ച് ബോർഡും സ്ഥാപിച്ചിട്ടുണ്ട്. അതിനിടയിലാണ്​ കൈയേറ്റം നടത്തി രണ്ടു മഹാഗണിയും ഒരു മാവും മുറിച്ചുകടത്തിയത്. അടിയന്തരമായി പരിശോധന നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും കൈയേറിയ ഭൂമി തിരിച്ചുപിടിക്കണമെന്നും അമ്മാവൻ പാറ സംരക്ഷണ സമിതി സർക്കാറിനോട് ആവശ്യപ്പെട്ടു. ഫോട്ടോ: അമ്മാവൻ പാറയിലെ സർക്കാർ ഭൂമിയിൽ നിന്ന മരങ്ങൾ മുറിച്ചുമാറ്റിയ നിലയിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story