Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപാസ്റ്റര്‍ ചമഞ്ഞ്...

പാസ്റ്റര്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിയയാൾ അറസ്റ്റിൽ

text_fields
bookmark_border
പാസ്റ്റര്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിയയാൾ അറസ്റ്റിൽ
cancel
വെള്ളറട: കുന്നത്തുകാല്‍ ആലുവിളയില്‍ പാസ്റ്റര്‍ ചമഞ്ഞ് വീട്ടമ്മയില്‍നിന്ന് പണം തട്ടിയെടുത്തയാൾ അറസ്റ്റിൽ. കാഞ്ഞിരംകുളം ചാണി പണ്ടാരവിള കാനാന്‍ ഹൗസില്‍ ഷിബു എസ്. നായരെ (42) ​ബുധനാഴ്ച പുലര്‍ച്ചയാണ് വെള്ളറട സര്‍ക്കിള്‍ ഇന്‍സ്​പെക്ടര്‍ മൃതുല്‍ കുമാറിന്‍റെ നേതൃത്വത്തിൽ അറസ്റ്റ്​ ചെയ്തത്. ജനുവരി 29 നാണ് കുന്നത്തുകാല്‍ ആലുവിളയില്‍ കുണ്ടറതലവിളാകം വീട്ടില്‍ പരേതനായ ബെഞ്ചമിന്റെ ഭാര്യ ശാന്ത (62) തട്ടിപ്പിനിരയായത്. ഇടവകയില്‍നിന്ന് ഭവനനിര്‍മാണത്തിന് ധനസഹായം 15 ലക്ഷം രൂപ ശാന്തക്ക്​ അനുവദിച്ചിട്ടുണ്ടെന്നു​ പറഞ്ഞാണ് കബളിപ്പിച്ചത്. സമീപത്തെ ഇടവക വികാരി എന്ന വ്യാജേനയാണ് തട്ടിപ്പുകാരനെത്തിയത്. പണം കൈമാറുന്നതിനു മുന്നോടിയായി 14,700 രൂപ ആവശ്യപ്പെട്ടു. കുന്നത്തുകാലിലും പരിസര പ്രദേശത്തും പാതിരി വേഷത്തില്‍ ഇയാള്‍ മുമ്പും തട്ടിപ്പ് നടത്തിയിരുന്നു. ഇയാളുടെ പേരില്‍ പൊഴിയൂര്‍, കാഞ്ഞിരംകുളം, വെള്ളറട, ആര്യന്‍കോട്, മാരായമുട്ടം, നെയ്യാര്‍ഡാം, പാറശ്ശാല, നെയ്യാറ്റിന്‍കര, ബാലരാമപുരം തുടങ്ങി നിരവധി സ്‌റ്റേഷനുകളില്‍ കേസുകളുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story