Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Feb 2022 5:36 AM IST Updated On
date_range 11 Feb 2022 5:36 AM ISTകാട്ടാക്കട കെ.എസ്.ആർ.ടി.സി ഡിപ്പോയിൽനിന്ന് സിറ്റി ഷട്ടിൽ സർവിസ്
text_fieldsbookmark_border
കാട്ടാക്കട: കെ.എസ്.ആർ.ടി.സി കാട്ടാക്കട ഡിപ്പോയിൽ നിന്ന് സിറ്റി ഷട്ടിൽ സർവിസ് തുടങ്ങുന്നു. കാട്ടാക്കട - ലുലുമാൾ, നെയ്യാർഡാം- ലുലു, മെഡിക്കൽകോളജ്, നെയ്യാറ്റിൻകര എന്നിവിടങ്ങളിലേക്കാണ് ദിവസവും രാവിലെ ഏഴു മുതൽ വൈകീട്ട് 6.30 വരെ 16 ഷട്ടിൽ സർവിസുകൾ. വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ഐ.ബി. സതീഷ് എം.എൽ.എ സർവിസ് ഉദ്‌ഘാടനം ചെയ്യും. ധർണ നടത്തി കാട്ടാക്കട: കള്ളിക്കാട് ഗ്രാമപഞ്ചായത്തിലെ ഉയർന്ന പ്രദേശങ്ങളായ വാവോട്, പാങ്കാട്, മടവിളക്കുഴി, തേക്കുവിള പ്രദേശങ്ങളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്ന ആവശ്യവുമായി പഞ്ചായത്ത് ഓഫിസിനു മുന്നിൽ കോൺഗ്രസ് പ്രവർത്തകർ ധർണ നടത്തി. ടാങ്കർ ലോറിയിൽ വെള്ളമെത്തിക്കണമെന്ന ആവശ്യം പഞ്ചായത്ത് പരിഗണിക്കുന്നില്ലെന്നും സമരക്കാർ ആരോപിച്ചു. കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡൻറ് എസ്. വിജയചന്ദ്രൻ ഉദ്‌ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് എം.എം. മാത്യുക്കുട്ടി, വിൽഫ്രഡ് രാജ്, ഷാജികുമാർ പഞ്ചായത്തംഗങ്ങളായ പ്രതീഷ്മുരളി, സദാശിവൻ, ബിനു, ബിന്ദു തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story