Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Feb 2022 5:34 AM IST Updated On
date_range 11 Feb 2022 5:34 AM ISTഭിന്നശേഷിക്കുട്ടി അഭിനയിച്ച ഹ്രസ്വചിത്രം റിലീസ് ചെയ്തു
text_fieldsbookmark_border
തിരുവനന്തപുരം: ഡിഫറന്റ് ആര്‍ട്ട് സെന്ററിലെ ഭിന്നശേഷിക്കുട്ടി എല്‍ദോ കുര്യാക്കോസ് അഭിനയിച്ച ഹ്രസ്വചിത്രത്തിന്റെ റിലീസ് ഗോകുലം ഗ്രൂപ് ചെയര്‍മാൻ ഗോകുലം ഗോപാലന്‍ നിര്‍വഹിച്ചു. കഴക്കൂട്ടം കിന്‍ഫ്ര ഫിലിം ആഡ് വിഡിയോ പാര്‍ക്കിലെ ഡിഫറന്റ് ആര്‍ട്ട് സെന്ററില്‍ നടന്ന ചടങ്ങില്‍ ഗോകുലം ഗ്രൂപ് നിര്‍മിക്കുന്ന സിനിമയില്‍ എല്‍ദോ കുര്യാക്കോസിന് അവസരം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. ചലച്ചിത്ര സംവിധായകന്‍ പ്രജേഷ് സെന്‍ അധ്യക്ഷത വഹിച്ചു. പോള്‍ കറുകപ്പള്ളി മുഖ്യാതിഥിയായി. മാജിക് അക്കാദമി എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട് ആമുഖ പ്രഭാഷണം നടത്തി. ഹ്രസ്വചിത്ര അഭിനേതാക്കളായ എല്‍ദോ കുര്യാക്കോസ്, ടോണി, സ്വപ്ന പിള്ള, നിധ രാധ, മായ, മുരളി കൊടുങ്ങല്ലൂര്‍, ഔസേപ്പച്ചന്‍, പരീദ്, ബാലതാരം ദേവദേവന്‍, ലക്ഷ്മി, നിര്‍മാതാവ് അലന്‍, അസോസിയേറ്റ് ഡയറക്ടര്‍ രഘു ഒറ്റപ്പാലം, സംഗീത സംവിധായകന്‍ അജി സരസ്, ഗാനരചയിതാവ് ജിബി പാലയ്ക്കല്‍ത്താഴ, ഗായിക ശരണ്യ, എഡിറ്റര്‍ ക്രിസ്റ്റി ഫ്രാന്‍സിസ്, പ്രൊഡക്ഷന്‍ മാനേജര്‍ ശ്രീജിത്ത് ജിതപ്പന്‍ എന്നിവരെ ഗോകുലന്‍ ഗോപാലന്‍ ആദരിച്ചു. ഹ്രസ്വചിത്ര സംവിധായകന്‍ ജോബി കൊടകര സ്വാഗതവും എല്‍ദോയുടെ അമ്മ സിനി കുര്യാക്കോസ് നന്ദിയും പറഞ്ഞു. 21 മിനിറ്റ് ദൈര്‍ഘ്യമുള്ള ഹ്രസ്വചിത്രത്തിന്റെ പ്രദര്‍ശനവും നടന്നു. ചിത്രം: photo1 Sujeev.S PRO 9447768535
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story